വംശിക്കും സുഹൃത്തുക്കൾക്കും വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ കൂടെ കിടക്കണം ! സഹികെട്ടു യുവതിയുടെ പരാതി, പിന്നെ അറസ്റ്റ്
വിശാഖപട്ടണത്ത് 20 കാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്ത സംഭവത്തിൽ നാല് പേരെ ബുധനാഴ്ച അറസ്റ്റിലായി. നിയമ വിദ്യാർത്ഥിനിയായ ഇരയെ പ്രതികൾ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിക്കുകയും പകർത്തിയ വീഡിയോകൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്‌തെന്നാണ് പോലീസ് പറയുന്നത്.
വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക, കൂട്ടബലാത്സംഗം, ലൈംഗികാതിക്രമം, അതിക്രമം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് നാലുപ്രതികൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സൻഹിതയുടെ (ബിഎൻഎസ്) വിവിധ വകുപ്പുകളും, സെക്ഷൻ 76 (എ) ഐടി ആക്ട് 2000 പ്രാകാരാവും പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
നാല് പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ റിമാൻഡ് ചെയ്തു. ഇരയുടെ വംശി എന്ന പേരുള്ള കാമുകനും ഇയാളുടെ മൂന്ന് അടുത്ത സുഹൃത്തുക്കളുമാണ് പ്രതികളെന്ന് വിശാഖപട്ടണം പോലീസ് കമ്മീഷണർ ശങ്കബ്രത ബാഗ്ചി പറഞ്ഞിട്ടുണ്ട്. ആദ്യ പ്രതിയായ വംശിയും നിയമ വിദ്യാർത്ഥിനിയുമായി ഒരു വർഷത്തോളമായി ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു.
ആഗസ്റ്റിൽ വിശാഖപട്ടണത്തെ കൃഷ്ണ നഗർ മേഖലയിലെ സുഹൃത്തിൻ്റെ മുറിയിലേക്ക് വംശി യുവതിയെ കൊണ്ടുപോയി ബലാത്സംഗം ചെയ്തതോടെയാണ് ലൈംഗിക പീഡനത്തിൻ്റെയും ആക്രമണത്തിൻ്റെയും രീതി തുടങ്ങുന്നത്. മറ്റ് മൂന്ന് പ്രതികളും ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
വിവാഹവാഗ്ദാനം തുടർന്നു കൊണ്ടിരുന്ന വംശിയും മറ്റ് മൂന്ന് സുഹൃത്തുക്കളും വീഡിയോ പരസ്യമായി പ്രചരിപ്പിക്കാതിരിക്കാൻ ലൈംഗികാഭിലാഷം നിറവേറ്റണമെന്നു ആവശ്യപ്പെട്ടു നിരന്തരം യുവതിയെ ഉപദ്രവിക്കുകയായിരുന്നു. നിരന്തര പീഡനവും ഭീഷണിയും സഹികേട്ടാണ് നിയമ വിദ്യാർത്ഥിനി തിങ്കളാഴ്ച ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പിതാവ് രക്ഷപ്പെടുത്തുന്നത്. പോലീസ് സ്‌റ്റേഷനിലെത്തിച്ച വിദ്യാർത്ഥിനി തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചു. തുടർന്നാണ് കേസെടുത്ത് നാലുപേരെ അറസ്റ്റ് ചെയ്യുന്നത്.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.