കൊച്ചി: മക്കൾ കാണിക്കുന്ന പിണക്കം മാതാപിതാക്കൾ അനുഭവിക്കേണ്ടിവരുന്നത്? സഖാവ് എം എം ലോറൻസ് എവിടെ? കോടതി വിധിക്കായ് കാക്കുന്നു.തൻ്റെ ജീവിതകാലം മുഴുവൻ കമ്മ്യൂണിസ്റ്റ് ആശയങ്ങളോപ്പം ജീവിച്ച സഖാവ് എം എം ലോറൻസ് ഇപ്പോഴും ഒന്നുമറിയാതെ ഒരു പെട്ടിക്കുള്ളിൽ അന്തിയുറങ്ങുന്നു. മക്കളുടെ പിണക്കം ഒരു മനുഷ്യൻ്റെ അന്ത്യ യാത്രയ്ക്കും വിലക്ക്. ജയിൽ ജീവിതവും മർദ്ദനവും ഒക്കെ സഹിച്ച് പാർട്ടിക്കായ് ജീവിച്ച സഖാവിനോട് എന്തിനാണിത്ര ക്രൂരത അദ്ദേഹം മരിച്ചപ്പോഴും വിവാദമായപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞ വാർത്തകൾ ഇപ്പോൾ സെൻസേഷനല്ലാതായി മാറി.മരണശേഷമുള്ള ശരീരദാനത്തിന് ജീവിച്ചിരിക്കെ തന്നെ മെഡിക്കല്‍ കോളേജുകളിലെ Anatomy വിഭാഗത്തില്‍ അപേക്ഷിക്കണം. നിശ്ചിത അപേക്ഷാഫോറത്തില്‍ ശരീരം ദാനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന വ്യക്തി ആധാര്‍, മേല്‍വിലാസം, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ പകര്‍പ്പുകളുടെ കൂടെ 2 പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം അപേക്ഷിക്കണം. കൂടാതെ ആധാര്‍ കാര്‍ഡ് പകര്‍പ്പ് സഹിതം 2 സാക്ഷികള്‍ Stamp Paperല്‍ തയ്യാറാക്കിയ സമ്മതപത്രത്തില്‍ ഒപ്പു വെച്ചിരിക്കണം. 1994ലെ ” Transplantation of Humen Organs Act ” അടിസ്ഥാനപ്പെടുത്തിയുള്ള ശരീര-അവയവ ദാന നടപടികള്‍ ആണ് കേരളത്തില്‍ നടപ്പിലുള്ളത്. മരണത്തിനുമുമ്പെയുള്ള സമ്മതപത്രം ഉണ്ടെങ്കിലും മരിക്കുന്ന സമയം അടുത്തുള്ള ബന്ധുക്കള്‍ അനുവദിക്കണം, എന്നതാണ് സാമാന്യ നീതി.
എം.എം. ലോറന്‍സ് അന്തരിച്ച് ഒരു മാസം തികഞ്ഞിട്ടും അദ്ദേഹത്തിന്‍റെ മൃതശരീരം മെഡിക്കല്‍ കോളേജിന് കൈമാറിയോ ? അഥവാ മോര്‍ച്ചറിയില്‍ തന്നെയാണോ ? തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍ സമൂഹത്തിന് അവകാശമുണ്ട്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.