കൊല്ലത്ത് ബൈക്ക് അപകടത്തിൽ യുവതി മരണപ്പെട്ടു . തിരുവനന്തപുരം ബാലരാമപുരം ഉച്ചക്കട എംഎസ് ബി സദനത്തിൽ അഞ്ജന (31) ആണ് മരിച്ചത്. കൊല്ലം കണ്ണന്നൂർക്കോണത്ത് ഭർത്താവ് വിഷ്ണുവുമായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു അഞ്ജന ഇടതുവശത്തുനിന്ന് ഇട റോഡിൽ നിന്ന് മെയിൽ റോഡിലേക്ക് കടന്നുവരികയായിരുന്ന കാർ കണ്ട് ബൈക്ക് സഡൺ ബ്രേക്ക് ഇട്ടതിനാൽ പുറകിൽ ഇരുന്ന യുവതി തെറിച്ച് വീഴുകയായിരുന്നു
റോഡിൽ വീണ് തലയിടിച്ചാണ് മരണം
കൊല്ലത്ത് ഭർത്താവിൻറെ വീട്ടിലായിരുന്നു യുവതി ഭർത്താവുമായി യാത്ര പോയപ്പോഴാണ് സംഭവം മൃതദേഹം കൊല്ലം ആശുപത്രിയിൽ പോസ്റ്റുമോർട്ടം കഴിഞ്ഞതിനുശേഷം ഇന്ന് ഉച്ചയോടുകൂടി ബാലരാമപുരത്ത് ഉച്ചക്കടയിലുള്ള വസതിയിൽ എത്തിച്ച ശേഷം തൈക്കാട് ശാന്തികവാടത്തിൽ സംസ്ക്കരിക്കും പിതാവ് അനിൽകുമാർ, മാതാവ് ബീന സഹോദരങ്ങൾ ആനന്ദ്, അഭിനന്ദ്
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.