“വാഴ – ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്” ആഗസ്റ്റ് 2-ന്.

വിപിൻ ദാസും കൂട്ടരും
പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ” വാഴ – ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ് ” ആഗസ്റ്റ് രണ്ടിന് പ്രദർശനത്തിനെത്തുന്നു.
“ഗൗതമന്റെ രഥം’ എന്ന ചിത്രത്തിനു ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സോഷ്യൽ മീഡിയയിലെ ഹിറ്റ് താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോയ്മോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ് തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
‘ജയ ജയ ജയ ജയ ഹേ’, ‘ഗുരുവായൂരമ്പല നടയിൽ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകൻ വിപിൻ ദാസ് മറ്റൊരു യുവ സംവിധായകനു വേണ്ടി തിരക്കഥ എഴുതുന്നു. ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന “വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്” എന്ന ചിത്രത്തിനു വേണ്ടിയാണ് വിപിൻ ദാസ് രചന നിർവ്വഹിച്ചിരിക്കുന്നത്.
WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അരവിന്ദ് പുതുശ്ശേരി നിർവ്വഹിക്കുന്നു. ചീഫ് അസ്സോസിയേറ്റ്- ശ്രീലാൽ, എഡിറ്റർ- കണ്ണൻ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകരൻ, കല- ബാബു പിള്ള, മേക്കപ്പ്- സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ്- അശ്വതി ജയകുമാർ, സ്റ്റിൽസ്- അമൽ ജെയിംസ്, പരസ്യകല- യെല്ലോ ടൂത്ത്സ്, ടൈറ്റിൽ ഡിസൈൻ- സാർക്കാസനം, സൗണ്ട് ഡിസൈൻ- അരുൺ എസ് മണി, സൗണ്ട് മിക്സിങ് – വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് നന്തിപുലം, സംഘടനം- കലൈ കിങ്‌സൺ, ഓൺലൈൻ മാർക്കറ്റിംഗ്-ടെൻ ജി മീഡിയ,പി ആർ ഒ-
എ എസ് ദിനേശ്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.