ശാസ്താംകോട്ട: ഹയർ സെക്കൻഡറി സ്കൂളിൽ കവാടത്തിൽ മൂത്രപ്പുര. ജില്ലാ പഞ്ചായത്ത് പദ്ധതിയിലാണ് 30 ലക്ഷം രൂപയുടെ ടോയ്‌ലറ കോംപ്ലക്സ് വരുന്നത്. ശുചിയിടം എന്ന പേരിൽ സ്കൂൾ ഗേറ്റ് തട്ടും വിധം മൂത്രപ്പുരക്ക് ഇന്നലെ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഗോപൻ കല്ലിട്ടത്. നേരത്തേ ഈ പദ്ധതി ആലോചിച്ചപ്പോൾ തന്നെ പി ടി എ യും അധ്യാപകരും എതിർത്തിരുന്നു. എന്നാൽ അത് മറികടന്നാണ് ഇന്നലെ അപ്രതീക്ഷിതമായി കല്ലിട്ടിലും വാനം എടുപ്പും നടന്നത്. ആക്ഷേപം ഉയർന്നതോടെ ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ് യൂത്ത് കോൺഗ്രസ് നേതാവ് ദിനേശ് ബാബു എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം നിർമ്മാണം തടഞ്ഞു.
നേതാക്കളുടെ പബ്ലിസിറ്റിക്കായാണ് കവാടത്തിനരികിൽ മൂത്രപ്പുര സ്ഥാപിക്കുന്നതെന്നും ഇത അനുവദിക്കില്ലെന്നും തുണ്ടിൽ നൗഷാദ് ആരോപിച്ചു. തലമുറകളുടെ പാരമ്പര്യമുള്ള സ്കൂളിൻ്റെ കവാടത്തിൽ ഇതനുവദിക്കാനാവില്ല അനുയോജ്യമായ ഏറെ സ്ഥലം ഇതേ വളപ്പിലുണ്ട്. പൊതുജനത്തിനു കൂടി ഇതുപയോഗിക്കാൻ അനുമതി നൽകുന്നത് സ്കൂൾ സുരക്ഷയെ ബാധിക്കും അത് ചട്ടവിരുദ്ധമാണ്. മൂത്രപ്പുരക്ക് കണ്ടു വച്ച സ്ഥലത്തിന് ചേർന്നാണ് കുഴൽ കിണറുള്ളത്.
നിർമ്മാണത്തിന് പുതിയ സ്ഥലം കണ്ടെത്തണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
ബംഗ്ളുരു :ആശാ പ്രവർത്തകരുടെ അനിശ്ചിതകാല നിരന്തര സമരം കർണാടക മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഉജ്ജ്വല വിജയത്തിൽ കലാശിച്ചു. പല പ്രധാന ആവശ്യങ്ങളിൽ…
കൊല്ലം: നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ അരങ്ങില്‍ 47 പോയിന്‍റ് നേടി…
കരാര്‍ നിയമനം വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി (ജനറല്‍ മെഡിസിന്‍, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താല്‍മോളജി, ജനറല്‍…
തൊഴിലാളികൾ ഞായറാഴ്ചയുള്‍പ്പെടെ ആഴ്ചയില്‍ 90 മണിക്കൂര്‍ പണിയെടുക്കണമെന്ന് ഇൻഫോ സിസ് മേധാവി നാരായണമൂര്‍ത്തിയെപ്പോലെ ലാര്‍സന്‍ & ട്യൂബ്രോ ചെയര്‍മാന്‍ സുബ്രഹ്മണ്യവും…
കണ്ണൂർ:പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട്…
ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ആകെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എ കെ…