പിണറായി സര്‍ക്കാര്‍ വിചാരിച്ചാലും ഉമ്മന്‍ചാണ്ടിയുടെ സംഭാവനകളെ വിസ്മരിക്കാനോ താഴ്ത്തിക്കെട്ടാനോ കഴിയില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. വിഴിഞ്ഞം പദ്ധതി ധീരമായി നടപ്പിലാക്കാനുള്ള കരാറില്‍ ഒപ്പിട്ടത് ഉമ്മന്‍ചാണ്ടിയാണ്. ഉമ്മന്‍ചാണ്ടിയുടെ പേര് അന്ന് പരാമര്‍ശിക്കാതിരുന്നത് കൊടുംതെറ്റാണെന്നും പദ്ധതിക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ ജാള്യതയാണ് പിണറായിക്കെന്നും അദ്ദേഹം പ്രതികരിച്ചു.ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന് മുഖ്യമന്ത്രിയെ ക്ഷണിച്ചത് തങ്ങളുടെ മര്യാദയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ ചാണ്ടി ജനമനസ്സുകളില്‍ ജീവിക്കുന്ന നേതാവാണ്. ഭരണസംവിധാനങ്ങളെ ജനങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ അദ്ദേഹം ചലിപ്പിച്ചു.നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപമായിരുന്നു അദ്ദേഹം.നാടിനും ജനങ്ങള്‍ക്കും ഗുണകരമായ പദ്ധതികള്‍ക്കായി അദ്ദേഹം മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചിരുന്നു. വേഗത്തില്‍ തീരുമാനം എടുക്കാനും അതേ വേഗത്തിലത് നടപ്പിലാക്കാനും കഴിഞ്ഞ ഭരണാധികൂടിയായിരുന്നു ഉമ്മന്‍ചാണ്ടി. പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും അദ്ദേഹം ഭയപ്പെട്ടില്ലെന്നും ആള്‍ക്കൂട്ടമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ശക്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കെപിസിസി. വൈസ് പ്രസിഡന്റ് എന്‍.ശക്തന്‍,കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ജി.എസ്. ബാബു, അഡ്വ.ജി.സുബോധന്‍,പഴകുളം മധു, രാഷ്ട്രീയ കാര്യസമിതി അംഗം വി.എസ്.ശിവകുമാര്‍,നേതാക്കളായ ശരത് ചന്ദ്രപ്രസാദ്,മണക്കാട് സുരേഷ്,വിതുര ശശി, പാളയം അശോക്, നദീറ സുരേഷ്, കമ്പറ നാരായണന്‍, ചാക്കരവി, മുടവന്‍ മുകള്‍ രവി,പ്രാണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബംഗ്ളുരു :ആശാ പ്രവർത്തകരുടെ അനിശ്ചിതകാല നിരന്തര സമരം കർണാടക മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഉജ്ജ്വല വിജയത്തിൽ കലാശിച്ചു. പല പ്രധാന ആവശ്യങ്ങളിൽ…
കൊല്ലം: നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ അരങ്ങില്‍ 47 പോയിന്‍റ് നേടി…
കരാര്‍ നിയമനം വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി (ജനറല്‍ മെഡിസിന്‍, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താല്‍മോളജി, ജനറല്‍…
തൊഴിലാളികൾ ഞായറാഴ്ചയുള്‍പ്പെടെ ആഴ്ചയില്‍ 90 മണിക്കൂര്‍ പണിയെടുക്കണമെന്ന് ഇൻഫോ സിസ് മേധാവി നാരായണമൂര്‍ത്തിയെപ്പോലെ ലാര്‍സന്‍ & ട്യൂബ്രോ ചെയര്‍മാന്‍ സുബ്രഹ്മണ്യവും…
കണ്ണൂർ:പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട്…
ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ആകെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എ കെ…