Categories: New Delhi

മുഖ്യമന്ത്രിക്ക് എതിരെയുള്ള നീക്കങ്ങൾ തകൃതി….

കേരളം ഇടതുപക്ഷ ഭരണത്തിലായിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. രണ്ടാമതും ഭരിക്കാൻ അവസരം കിട്ടിയ ശേഷം മുഖ്യമന്ത്രിക്കെതിരെ ആദ്യം രംഗത്ത് വന്നത് ഒരു വിഭാഗം മാധ്യമങ്ങളാണ്. അവർ ഒരു കർമ്മ പദ്ധതി തന്നെ നടപ്പിലാക്കി. ഒരു ധാർഷ്ട്യക്കാരൻ എന്നതാക്കി മാറ്റി മുഖ്യമന്ത്രി പിണറായി വിജയനെ. നേരിട്ടറിയാവുന്നവർക്കെല്ലാം അറിയാം അദ്ദേഹത്തിൻ്റെ സ്വഭാവങ്ങൾ. പക്ഷേ ജനങ്ങളുടെ ഇടയിലേക്ക് അതെത്തിക്കുന്നതിൽ ചില മാധ്യമങ്ങൾ വലിയ പങ്കു വഹിച്ചു. രണ്ടാം വട്ടംഇടതുപക്ഷ ഭരണം വന്ന ശേഷം അഴിമതി കഥകൾ ജനിപ്പിക്കുന്നതിൽ ചില മാധ്യമങ്ങൾ നടത്തിയ അഭ്യാസം ചെറുതല്ല. അതിപ്പോഴും തുടരുന്നു .മാധ്യമങ്ങളോട് മുഖ്യമന്ത്രിയുടെ സമീപനം ശരിയല്ലെന്ന് വരുത്തി തീർക്കുന്നതിനും ചിലർ വിജയിച്ചു. എന്നാൽ ഏത് അഴിമതി കഥകളും പൊളിയുക അല്ലെ ചെയ്യുന്നത് നാം കണ്ടത്. ഒരു മുഖ്യമന്ത്രിയും നേരിട്ടിട്ടില്ലാത്ത തരത്തിലാണ് ചില മാധ്യമങ്ങൾ നൽകിയ പിന്തുണ. ഇത്രയും വേണമായിരുന്നോ?അങ്ങ് ദില്ലിയിലും ഒരു ഭരണാധികാരി ഉണ്ട്. മാധ്യമങ്ങളോട് അദ്ദേഹത്തിൻ്റെ നിലപാട് എന്താണ് ? ഉപദ്രവിക്കുക എന്നത് ഒരു നയമായി കൊണ്ടുനടക്കുക. എന്തിനേയും വലിയ പ്രശ്നങ്ങളാക്കി മാറ്റുക.കഴിഞ്ഞ കുറെ നാളായി കാണുകയാണ്. ഇവിടെ ഒരു ഗവൺമെൻ്റ് ചെയ്യുന്ന നല്ല പ്രവർത്തികളെ കണ്ടില്ലെന്നു നടിക്കരുത്. അത്തരം പ്രവർത്തികളെ മുക്കി കൊല്ലുകയാണ് ചില മാധ്യമങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത്. ഭരണതലത്തിൽ പരാജയങ്ങൾ ഉണ്ടാകാം. അത് വീഴ്ച തന്നെയാണ്. ആ വീഴ്ച വീഴ്ചയായി കാണണം. സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടെ കാര്യത്തിലും ക്ഷേമ പെൻഷൻകാരുടെ കാര്യത്തിലും ഇടതുപക്ഷ ഗവൺമെൻ്റിൻ്റെ രണ്ടാം വരവിൽ പാളിച്ച പറ്റിയിട്ടുണ്ട് .അത് സമ്മതിച്ചേ മതിയാകൂ. കേരളം മുഴുവൻ നടത്തിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും യാത്ര പരാജയമായിരുന്നു. അതിനെ ഇനി എത്ര വെള്ള പൂശിയാലും കാര്യമില്ല. ആ യാത്ര നടത്താതെ ഉള്ള കാശ് കൊടുത്ത് ക്ഷേമ പെൻഷൻ നൽകിയിരുന്നെങ്കിൽ തിരഞ്ഞെടുപ്പിന് ഇത്ര വലിയ പരാജയം ഉണ്ടാകുമായിരുന്നില്ല. ഏത് പദ്ധതികൾക്കാണ് മുൻഗണ കൊടുക്കേണ്ടതെന്ന് നിശ്ചയിക്കാനുള്ള മനോഭാവത്തിൽ വന്ന വ്യതിയാനം അത് കാണാതിരുന്നു കൂടാ. കേന്ദ്രം ഒരു വശത്ത് സാമ്പത്തിക ഞെരുക്കം നടത്തുമ്പോൾ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്ന ഒരു ഗവൺമെൻ്റൊണ് ഇടതുപക്ഷ ഗവൺമെൻ്റ്. എന്നാൽ ധനകാര്യപരാജയത്തെ കാണാതിരുന്നു കൂടാ. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ നല്ല മുഖ്യമന്ത്രി തന്നെയാണ്. അദ്ദേഹത്തെ പിന്തുടരുന്ന മറ്റ് മന്ത്രിമാരിൽ പലരും കാര്യശേഷി വേണ്ടത്ര രീതിയിൽ പ്രകടിപ്പിക്കുന്നതിൽ വീഴ്ചയുണ്ടായി. അത് ഉയർന്ന ഉദ്യോഗസ്ഥർ മുതലെടുത്തു. റിട്ടയർ ചെയ്ത ഉദ്യോഗസ്ഥരെ വീണ്ടും പ്രതിഷ്ഠിച്ചതും. സർക്കാരിൻ്റെ നല്ല പ്രവർത്തനങ്ങനെ ബാധിച്ചിട്ടുണ്ട്.ജനങ്ങളെ ഏതുവിധത്തിലും സർക്കാരിന് എതിരാക്കുകയെന്ന ലക്ഷ്യത്തോടെ  പ്രചാരവേലയാണ്‌ നടത്തുന്നത്‌. എന്നാൽ ജനക്ഷേമം ലാക്കാക്കി ചുവടുറപ്പിച്ചു മുന്നേറുകയാണ്‌ എൽഡിഎഫ്‌ സർക്കാർ. അതിന്റെ ഭാഗമാണ്‌ നാലാം 100 ദിന കർമപരിപാടികൾ. ഈ പരിപാടികളെല്ലാം വിജയത്തിലേക്ക്‌ കുതിക്കുമെന്ന്‌ ഉറപ്പിക്കാം.പ്രതീക്ഷ നൽകുന്ന തരത്തിലേക്ക് ഇടതുപക്ഷ ഗവൺമെൻറ് മുന്നോട്ടു പോകണം. സാമ്പത്തിക ഞെരുക്കത്തെ ഇല്ലാതാക്കുന്നതിന് കർമ്മ ദ്ധതികൾ ആവിഷ്ക്കരിക്കണം. മുഖ്യമന്ത്രിയുടെ കരങ്ങൾക്ക് ശക്തി പകരാം.

News Desk

Recent Posts

കർണാടകയിൽ ആശ വർക്കന്മാർക്ക് 10000 രൂപ ഓണറേറിയം പ്രഖ്യാപിച്ചു ആശാ വർക്കന്മാർ നടത്തിവന്ന സമരം അവസാനിച്ചു.

ബംഗ്ളുരു :ആശാ പ്രവർത്തകരുടെ അനിശ്ചിതകാല നിരന്തര സമരം കർണാടക മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഉജ്ജ്വല വിജയത്തിൽ കലാശിച്ചു. പല പ്രധാന ആവശ്യങ്ങളിൽ…

6 hours ago

നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം.

കൊല്ലം: നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ അരങ്ങില്‍ 47 പോയിന്‍റ് നേടി…

7 hours ago

വയനാട് വാർത്തകൾ.

കരാര്‍ നിയമനം വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി (ജനറല്‍ മെഡിസിന്‍, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താല്‍മോളജി, ജനറല്‍…

7 hours ago

ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി : സുബ്രഹ്മണ്യത്തിന്‍റെ നിര്‍ദ്ദേശം അപലപനീയം – അമര്‍ജീത് കൗര്‍.

തൊഴിലാളികൾ ഞായറാഴ്ചയുള്‍പ്പെടെ ആഴ്ചയില്‍ 90 മണിക്കൂര്‍ പണിയെടുക്കണമെന്ന് ഇൻഫോ സിസ് മേധാവി നാരായണമൂര്‍ത്തിയെപ്പോലെ ലാര്‍സന്‍ & ട്യൂബ്രോ ചെയര്‍മാന്‍ സുബ്രഹ്മണ്യവും…

8 hours ago

ചാൽ ബീച്ചിന് ചരിത്ര നേട്ടമായി ബ്ലൂ ഫ്‌ളാഗ് അന്താരാഷ്ട്ര അംഗീകാരം.

കണ്ണൂർ:പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട്…

8 hours ago

ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന യു ജി സി റഗുലേഷൻസ് 2025 പൂർണമായി പിൻവലിക്കുക – എ കെ പി സി ടി എ .

ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ആകെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എ കെ…

15 hours ago