വ്യാജ സർവ്വകലാശാലകൾ രാജ്യത്ത് പെരുകുന്നു ഏറ്റവും കൂടുതൽ ദില്ലിയിൽ. കേരളത്തിൽ രണ്ടെണ്ണം.

കോഴിക്കോട്: വ്യാജ സർവ്വകലാശാലകളുടെ കളക്കെടുപ്പിൽ കേരളത്തിൽ ഒരെണ്ണം കൂടി ഉണ്ടെന്ന് കേന്ദ്ര സർക്കാർ കണ്ടെത്തി. ഇന്നലെയാണ് വാർത്ത പുറത്ത് വിട്ടത്. സംസ്ഥാനത്ത് ഇതോടെ രണ്ട് വ്യാജ സർവ്വകലാശാലകളായി. എന്നാൽ ഇതിൻ്റെ കാര്യത്തിൽ മുന്നിൽ തലസ്ഥാനനഗരിയായ ദില്ലിയാണ് താരം.ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിൻ, കുന്ദമം​ഗലം( International Islamic University of Prophetic Medicine -IIUPM) കേരളത്തിൽ നിന്ന് വ്യാജ പട്ടികയിൽ പുതിയതായി ഉൾപ്പെടുന്നത്.നേരത്തെ കേരളത്തിൽനിന്ന് ഒരു സർവകലാശാല മാത്രമായിരുന്നു വ്യാജ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. രാജ്യത്ത് ആകെ 21 വ്യാജ സർവ്വകലാശാലകളാണ് ഈ പട്ടികയിൽ നിലവിൽ ഉള്ളത്.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading