ന്യൂഡല്‍ഹി: അരവിന്ദ് കെജരിവാളിന് പകരം അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയാകും. എഎപി എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. സ്ഥാനം ഒഴിയുന്ന അരവിന്ദ് കെജരിവാളാണ് മുഖ്യമന്ത്രി പദവിയിലേക്ക് അതിഷിയുടെ പേര് നിര്‍ദേശിച്ചത്. അതിഷി മുഖ്യമന്ത്രിയാവുന്നതോടെ, ഡല്‍ഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി മാറും. സുഷമ സ്വരാജ്, ഷീല ദീക്ഷീത് എന്നിവരാണ് ഇതിന് മുന്‍പ് മുഖ്യമന്ത്രി പദം അലങ്കരിച്ച മറ്റു വനിതകള്‍.നിലവില്‍ ധനം, റവന്യൂ, വിദ്യാഭ്യാസം അടക്കം 13 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്.കെജരിവാളിൻ്റെ സ്വന്തം എന്നു പറയാവുന്ന മിത്രമാണ് അതിഷ. ഇനി പിൻസീറ്റിലിരുന്ന് മുഖ്യമന്ത്രിയായി കാര്യങ്ങൾ ചെയ്യാം ആദ്യമൊക്കെ പുതിയ മുഖ്യമന്ത്രി അത് അംഗീകരിക്കും. പിന്നെ സംഭവിക്കുന്നത് മറിച്ചായിരിക്കും. അരവിന്ദ് കെജ്‌രിവാളിൻ്റെ ഇമേജ് ഒന്നും പുതിയ മുഖ്യമന്ത്രിക്ക് ഉണ്ടാകണമെന്നില്ല. എന്നാൽ പടല പിണക്കങ്ങളും ഗ്രൂപ്പ് യുദ്ധവും സജീവമാകുന്നത് കാത്തിരുന്നു കാണാം.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.