ആലപ്പുഴ: കേരളത്തിലെ സർവ്വീസ് പെൻഷൻകാരെ അവഗണിക്കുന്ന കേരള സർക്കാരിൻ്റെ സമീപനം തിരുത്തണമെന്ന് ആലപ്പുഴയിൽ നടക്കുന്ന സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് കൗൺസിൽ (എസ്.എസ്.പി.സി) ഒന്നാം സംസ്ഥാന സമ്മേളനം സർക്കാറിനോടാവശ്യപ്പെട്ടു.
2019 ൽ ന ടപ്പാക്കിയ ശമ്പള- പെൻഷൻ പരിഷ്ക്കരണ കുടിശ്ശികയും, ക്ഷാമബത്ത കുടിശ്ശികയും പെൻഷൻകാർക്കെങ്കിലും അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാതെ ഒട്ടേറെ പെൻഷൻകാർ മരണപ്പെട്ടു കഴിഞ്ഞെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
ആലപ്പുഴയിൽ 2 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം മുതിർന്ന സി.പി.ഐ.നേതാവും, മുൻ എം.പി.യുമായ പന്ന്യൻ രവീന്ദ്രൻ ഉൽഘാടനം ചെയ്തു.എസ്.എസ്.പി.സി സംസ്ഥാന പ്രസിഡണ്ട് എൻ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.
ജയചന്ദ്രൻ കല്ലിംഗൽ, ഒ.കെ.ജയകൃഷ്ണൻ ബിജിക്കുട്ടൻ, ഹനീഫാ റാവുത്തർ, എസ്.സുധി കുമാർ, വി.വിനോദ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു
സംസ്ഥാന ജനറൽ സെക്രട്ടറി സുകേശൻ ചൂലിക്കാട് പ്രവർത്തന റിപ്പോർട്ടും ഏജി.രാധാ കൃ ഷ്ണൻ വരവു – ചെലവു കണക്കും അവതരിപ്പിച്ചു.സംസ്ഥാന കമ്മറ്റി അംഗം സി.എ.കുമാരി രക്തസാക്ഷി പ്രമേയവും,സംസ്ഥാന സെക്രട്ടറി യൂസഫ് കോറോത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം ദേവദാസ് ഭാവി പ്രവർത്തന പരിപാടികളും അവതരിപ്പിച്ചു.
സമ്മേളനം അംഗീകരിച്ച മറ്റു പ്രമേയങ്ങൾ
1) സംസ്ഥാനത്ത്2024 ജൂലായ് 1 മുതൽ നടപ്പാക്കേണ്ട ശമ്പള- പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക.
2) മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിച്ച് കുറ്റമറ്റതാക്കുക.
3) പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക.
4) മുതിർന്ന പൗരൻമാർക്കുള്ള ട്രെയിൻ യാത്രാ ഇ ള വ് പുന:സ്ഥാപിയ്ക്കുക
5) പെൻഷൻകാർക്ക് ട്രഷറിയിൽ നിന്ന് ഐഡൻ്ററ്റി കാർഡ് അനുവദിക്കുക
” 6) വയനാട്, വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ദീർഘകാല സമഗ്ര പാക്കേജ് പ്രഖ്യാപിച്ച് നടപ്പിലാക്കുക.
സ്വാഗത സംഘം ജനറൽ കൺവീനർ ആർ.ബാലനുണ്ണിത്താൻ സ്വാഗതവും, SSPC ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ
സംസ്ഥാന ഭാരവാഹികൾ :
സുകേശൻ ചൂലിക്കാട് (പ്രസിഡന്റ്)
പി.എം. ദേവദാസ് , എ.ജി. രാധാകൃഷ്ണൻ, ആർ. ശരത്ചന്ദ്രൻ നായർ, വിജയമ്മ ടീച്ചർ, അഹമ്മദ്കുട്ടി കുന്നത്ത്, (വൈസ് പ്രസിഡന്റെന്മാർ)
എൻ. ശ്രീകുമാർ (ജനറൽ സെക്രട്ടറി)
ആർ. ബാലൻ ഉണ്ണിത്താൻ, എം.എ.ഫ്രാൻസിസ്, എം.എം.മേരി, യൂസഫ് കോറോത്ത്, പി. ചന്ദ്രസേനൻ (സെക്രട്ടറിമാർ)
എ. നിസാറുദീൻ (ട്രഷറർ)
ഉൾപ്പെടെ 95 അംഗ സംസ്ഥാന കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.