പരവൂര്‍: ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുഹമ്മദ് യൂസഫി(27)നാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. പരവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലൂടെ തിരുവനന്തപുരം ഭാഗത്തേക്ക് പോയ കൊല്ലം-തഞ്ചാവൂര്‍-ചെന്നൈ എക്‌സ്പ്രസില്‍ നിന്ന് പ്ലാറ്റ് ഫോമിലേക്ക് വീഴുകയായിരുന്നു.
യുവാവിന്റെ ഒരു കാല്‍പാദം അറ്റുപോകുകയും മറ്റേ കാലിന് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് സഥലത്തുണ്ടായിരുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൊല്ലത്ത് കല്യാണം വിളിക്കുന്നതിനായി എത്തിയതാണ് മുഹമ്മദ് യൂസഫ്. തിരികെ വീട്ടിലേക്കുള്ള യാത്രയിലാണ് അപകടം ഉണ്ടായത്.
ബംഗ്ളുരു :ആശാ പ്രവർത്തകരുടെ അനിശ്ചിതകാല നിരന്തര സമരം കർണാടക മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഉജ്ജ്വല വിജയത്തിൽ കലാശിച്ചു. പല പ്രധാന ആവശ്യങ്ങളിൽ…
കൊല്ലം: നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ അരങ്ങില്‍ 47 പോയിന്‍റ് നേടി…
കരാര്‍ നിയമനം വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി (ജനറല്‍ മെഡിസിന്‍, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താല്‍മോളജി, ജനറല്‍…
തൊഴിലാളികൾ ഞായറാഴ്ചയുള്‍പ്പെടെ ആഴ്ചയില്‍ 90 മണിക്കൂര്‍ പണിയെടുക്കണമെന്ന് ഇൻഫോ സിസ് മേധാവി നാരായണമൂര്‍ത്തിയെപ്പോലെ ലാര്‍സന്‍ & ട്യൂബ്രോ ചെയര്‍മാന്‍ സുബ്രഹ്മണ്യവും…
കണ്ണൂർ:പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട്…
ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ആകെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എ കെ…