Categories: New Delhi

“തലവടി ചുണ്ടൻ വള്ളം നീരണിഞ്ഞു”

തലവടി : ശക്തമായ മഴയെ അവഗണിച്ചു തടിച്ചു കൂടിയ ജലോത്സവ പ്രേമികളുടെ ആർപ്പു വിളികളുടെയും വഞ്ചി പട്ടിന്റെയും ആരവത്തോടെ ആവേശം വാനോളം ഉയർത്തി തലവടി ചുണ്ടൻ നീരണിഞ്ഞു.വള്ള പുരയിൽ വെച്ച് നടന്ന ചടങ്ങില്‍ വർക്കിംഗ്‌ പ്രസിഡന്റ് ജോമോൻ ചക്കാലയിൽ അധ്യക്ഷത വഹിച്ചു. തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. കൈനകരി യുബിസി ടീം ആണ് ഇത്തവണ തുഴയെറിയുന്നത് .ടീം അംഗങ്ങള്‍ക്ക് പങ്കായം, ഒന്നാം തുഴ, ഇടിയൻ എന്നിവ ലീഡിങ് ക്യാപ്റ്റൻ രാഹുൽ പ്രകാശ്,ക്യാപ്റ്റൻ പത്മകുമാര്‍ പുത്തൻപറമ്പിൽ എന്നിവർ ടിടിബിസി ക്ലബ്‌ ജനറൽ സെക്രട്ടറി റിക്സൺ എടത്തിൽ, വൈസ് പ്രസിഡന്റ്‌ കെ ആർ ഗോപകുമാർ,ട്രഷറർ അരുൺ പുന്നശ്ശേരി എന്നിവരിൽ നിന്നും ഏറ്റ് വാങ്ങി.

തലവടി ഗ്രാമപഞ്ചായത്ത് അംഗം പ്രിയ അരുൺ, എക്സിക്യൂട്ടിവ് ഭാരവാഹികളായ വെസ് പ്രസിഡൻ്റ് പ്രിൻസ് പീറ്റർ പാലത്തിങ്കൽ,അജിത്ത് പിഷാരത്ത്,ജോജി ജെ വയലപ്പള്ളി,പി.ഡി. രമേശ്കുമാർ,ഡോ.ജോൺസൺ വി.ഇടിക്കുള, അനിൽകുമാർ കുന്നംപള്ളിൽ,തോമസ്കുട്ടി ചാലുങ്കൽ, ഗോകുൽ കൃഷ്ണ, ജെറി മാമ്മൂടൻ, തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്‍ പ്രതിനിധി സിബി ജോർജ് എന്നിവർ പ്രസംഗിച്ചു.

ശില്പി സാബു നാരായണൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് നീരണിയൽ ചടങ്ങ് നടന്നത്.മരങ്ങാട്ട് ഇല്ല൦ ശംബു നമ്പൂതിരിയുടെ നേതൃത്വത്തില്‍ അഷ്൦ ദ്യവ്യ മഹാഗണപതി ഫോമ ത്തോടെ നീരണിയൽ ചടങ്ങ് ആരംഭിച്ചത്. തലവടി സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി വികാരി ഫാദർ ജോൺ പടിപ്പുര പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി.തലവടി ഗണപതി ക്ഷേത്രം കടവിലും,തിരു പനയനൂർകാവ് ഭഗവതി ക്ഷേത്ര കടവിലും യാത്രയയപ്പ് നല്‍കി. എടത്വ സെന്റ് ജോർജ്ജ് ഫെറോന പള്ളി, തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി,ചക്കുളത്ത്കാവ് എന്നിവിടങ്ങളില്‍ വള്ളത്തിൻ്റെ കൂമ്പ് എത്തിച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്തി.

ഷിനു എസ് പിള്ള ( പ്രസിഡന്റ് ) , റിക്സൺ എടത്തിൽ (ജനറൽ സെക്രട്ടറി ),അരുൺ പുന്നശ്ശേരിൽ(ട്രഷറർ),
ജോമോൻ ചക്കാലയിൽ (വർക്കിംഗ്‌ പ്രസിഡന്റ്), കെ.ആർ.ഗോപകുമാർ, പ്രിൻസ് പാലത്തിങ്കൽ, സുനിൽ വെട്ടികൊമ്പിൽ°(വൈസ് പ്രസിഡന്റുമാർ) ഷിക്കു അമ്പ്രയിൽ (ഫിനാൻസ് കൺവീനർ) എന്നിവരടങ്ങിയ 25 അംഗ കമ്മിറ്റിയാണ് ക്ലബിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് .

2022 ഏപ്രിൽ 14ന് ആണ് 120-ൽ അധികം വർഷം പഴക്കമുള്ള തടി കുറുവിലങ്ങാട്ട് നിന്നും തലവടിയിൽ എത്തിച്ചത്.കോയിൽമുക്ക് സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ ഉളികുത്ത് കർമ്മം ഏപ്രിൽ 21ന് നടന്നു.127 അടി നീളവും 52 അംഗുലം വീതിയും 18 അംഗുലം ഉൾതാഴ്ചയും ഉള്ളതാണ്. 83 തുഴച്ചിൽക്കാരും 5 പങ്കായകാരും, 9 നിലക്കാരും ഉൾപ്പെടെ 97 പേർക്ക് കയറുവാൻ സാധിക്കുമെന്ന് ടിടിബിസി മീഡിയ വിഭാഗം കൺവീനർമാരായ അജിത്ത് പിഷാരത്ത്, ഡോ ജോൺസൺ വി.ഇടിക്കുള എന്നിവർ പറഞ്ഞു.

News Desk

Recent Posts

കർണാടകയിൽ ആശ വർക്കന്മാർക്ക് 10000 രൂപ ഓണറേറിയം പ്രഖ്യാപിച്ചു ആശാ വർക്കന്മാർ നടത്തിവന്ന സമരം അവസാനിച്ചു.

ബംഗ്ളുരു :ആശാ പ്രവർത്തകരുടെ അനിശ്ചിതകാല നിരന്തര സമരം കർണാടക മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഉജ്ജ്വല വിജയത്തിൽ കലാശിച്ചു. പല പ്രധാന ആവശ്യങ്ങളിൽ…

6 hours ago

നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം.

കൊല്ലം: നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ അരങ്ങില്‍ 47 പോയിന്‍റ് നേടി…

7 hours ago

വയനാട് വാർത്തകൾ.

കരാര്‍ നിയമനം വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി (ജനറല്‍ മെഡിസിന്‍, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താല്‍മോളജി, ജനറല്‍…

7 hours ago

ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി : സുബ്രഹ്മണ്യത്തിന്‍റെ നിര്‍ദ്ദേശം അപലപനീയം – അമര്‍ജീത് കൗര്‍.

തൊഴിലാളികൾ ഞായറാഴ്ചയുള്‍പ്പെടെ ആഴ്ചയില്‍ 90 മണിക്കൂര്‍ പണിയെടുക്കണമെന്ന് ഇൻഫോ സിസ് മേധാവി നാരായണമൂര്‍ത്തിയെപ്പോലെ ലാര്‍സന്‍ & ട്യൂബ്രോ ചെയര്‍മാന്‍ സുബ്രഹ്മണ്യവും…

8 hours ago

ചാൽ ബീച്ചിന് ചരിത്ര നേട്ടമായി ബ്ലൂ ഫ്‌ളാഗ് അന്താരാഷ്ട്ര അംഗീകാരം.

കണ്ണൂർ:പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട്…

8 hours ago

ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന യു ജി സി റഗുലേഷൻസ് 2025 പൂർണമായി പിൻവലിക്കുക – എ കെ പി സി ടി എ .

ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ആകെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എ കെ…

15 hours ago