കഴിഞ്ഞ 17 വർഷങ്ങൾ പല തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻഭരണകൂടങ്ങൾ_ഭരണകർത്താക്കൾ
,ശാസ്ത്രീയ പരിശോധനകൾ , നിർദ്ദേശിക്കപ്പെട്ട പഠനങ്ങൾ ,പദ്ധതികൾ, വിവിധ കോടതികൾ , മനുഷ്യാവകാശകമ്മീഷൻ , കേരളാനിയമസഭാപരിസ്ഥിതിസമിതി കേരളാമുഖ്യമന്ത്രിയുടെപൊതുപരാതിസെൽ നിർദ്ദേശങ്ങൾ , ഉത്തരവുകൾ ഇവയൊക്കെ മൂടിവയ്ക്കപ്പെടുന്നു. താൽപ്പര്യക്കാരെ സംരക്ഷിക്കുന്നു. അനുദിനം കായൽ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരംകാണാൻ കഴിയുമെങ്കിലും അതിനായ് ആരും ശ്രമിക്കാറില്ല.
ലോകത്ത്ഒരിടത്തും കാണാൻ സാധ്യമല്ലാത്ത
മനുഷ്യനിർമ്മിതവികസന ദുരന്തത്തിൻ്റെ….നേർക്കാഴ്ച്ചകൾ ,ആഘാതങ്ങൾ ,ശതകോടികളുടെ കഷ്ടനഷ്ടങ്ങൾ ,സാമ്പത്തിക ബാധ്യതകൾ
നാടും നാട്ടുകാരും നമ്പർവൺ കേരളവും ,നവോത്ഥാനകേരളവും സാക്ഷരത മലയാളികളും തിരിച്ചറിയുക
അധികാരികളും,ഭരണകൂടങ്ങളും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും കണ്ണുതുറന്ന് കണ്ട് ഇനിയെങ്കിലും ശാപമോക്ഷം നല്കട്ടെ……
കൊല്ലം KSRTC ബസ് സ്റ്റാൻ്റ് പരിസരത്തു നിന്ന് ആരംഭിക്കണം. കയ്യേറ്റങ്ങൾ സർക്കാർ തന്നെ നടത്തുന്നു. വേസ്റ്റ് ഒഴിക്കിവിടാൻ സർക്കാർ തന്നെ ഓട നിർമ്മിക്കുന്നു. കുരീപ്പുഴ ചണ്ടി ഡിപ്പോയ്ക്ക് സമീപമായി മനുഷ്യവിസർജ്യങ്ങൾ സംസ്കരിക്കുന്ന പ്ലാൻറ് നടപ്പിലാക്കുന്നു. കോടികൾ ചിലവഴിച്ചാണ് ഇത് നടപ്പിലാക്കുന്നത്. പാരിസ്ഥിതിക ആഘാതം കുറച്ചൊന്നുമല്ല നാം കാണാൻ പോകുന്നത്.കായൽ ഒരു വലിയ ദുരന്തത്തിന് സാക്ഷിയാകാൻ പോകുന്നു. സമരങ്ങളൊക്കെ നയിച്ചവരെ ഇപ്പോൾ കാണാനില്ല. എന്താ കാരണമെന്ന് അരിഅഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും.കോർപ്പറേഷനിലെ പ്രതിപക്ഷ അംഗങ്ങൾ വിദേശത്ത് എങ്ങാനും പോയോ? അതോ കണ്ണിൻ്റെ കാഴ്ച കുറഞ്ഞതാണോ കാരണം അതും ജനങ്ങൾ അന്വേഷിക്കേണ്ടത് ആണ്…..(സമരത്തിൻ്റെ വീഡിയോ കാണം Exit mobile version ടച്ച് ചെയ്യുക)
വലിയ കായലിൽ കായൽ നികത്തി ഫാക്ടറികൾ പ്രവർത്തനം ആരംഭിച്ചതും ആരും അറിഞ്ഞില്ല. പള്ളിക്കോടി പാലത്തിൻ്റെ പണി പൂർത്തീകരിച്ച ശേഷം ബാക്കി വന്ന കോൺക്രീറ്റ് കട്ടകൾ കായലിൽ തന്നെയാണ്. കോട്ടപ്പുറം ജലപാതയുടെ ആഴക്കൂട്ടലിൻ്റെ ഭാഗമായി ചാലുകൾ തെളിക്കുവാൻ വന്നവർ ആ മണ്ണ് തൊട്ടടുത്ത് നിക്ഷേപിച്ചിട്ട് അവർ സ്ഥലംവിട്ടു.ഇപ്പോൾ സാമ്പ്രാണിക്കോടി ടൂറിസ്റ്റ് സൈറ്റ് വന്നതും ഈ മണ്ണ് അവിടെ കിടക്കുകയും അവിടെ ആരോ കൊണ്ടുവന്ന് ജല സസ്യങ്ങൾ വച്ചുപിടിപ്പിക്കുകയും ചെയ്തതാണ്.
കായലിന് നൽകിയ മറ്റൊരു ആഘാതം. വലിയ കായലിൻ്റെ പല ഭാഗത്തും മണ്ണടിഞ്ഞതുമൂലം കൃത്യമായ വേലിയേറ്റ വേലിയിറക്കത്തിൽ ഒഴുക്ക് നഷ്ടപ്പെടുന്നു. ഇതുമൂലം കടലിൽ നിന്നും മൽസ്യങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. മൽസ്യ തൊഴിലാളികളുടെ ഉപജീവന മാർഗ്ഗങ്ങൾ ഇല്ലാതാകുന്നു.വേണ്ടിടത്തും വേണ്ടാത്തിടത്തും കണ്ടൽ ചെടികൾ കായലിൽ നിറയുകയാണ്. ഈ അശാസ്ത്രീയ സംവിധാനം ദുരിതം പേറുന്ന കായലായി അഷ്ടമുടി കായൽ മാറി.കൊല്ലം പട്ടണത്തിലേയും സമീപപ്രദേശങ്ങളിലേയും വേസ്റ്റുകൾ സംരക്ഷിക്കുന്ന ഇടമായി മാറികായൽ.
കടലിൽ മൽസ്യ ബന്ധനം നടത്താൻ ഉപയോഗിക്കുന്ന ബോട്ടുകൾ കാലപ്പഴക്കം വരുമ്പോൾ അവ പൊളിക്കാറുണ്ട്. പൊളിച്ച പ്ലാസ്റ്റിക് വേസ്റ്റുകൾ കത്തിക്കുന്ന ഇടമായി മാറി ഈ കായൽ.
ഈ അവസരത്തിൽ ഒരു കാര്യം കൂടി പറയാതെ പോകാൻ കഴിയില്ല ഇരുമ്പുപാലത്തിന് സമീപം കോർപ്പറേഷൻ ഒരുക്കിയ സ്ഥലത്താണ് മൃഗങ്ങളെ ഭക്ഷണാവശ്യത്തിന് ഉപയോഗിക്കുന്നതിനായ് ഒരുക്കിയ ഒരിടമുണ്ട്. അവിടെ മൃഗാവശിഷ്ടങ്ങൾ രക്തം ഉൾപ്പെടെ ഒഴുക്കിവിടുന്നത് ഈ കായലിലേക്കാണ്. ജനങ്ങളുടെ പ്രതിഷേധം ഉണ്ടായപ്പോൾ ശാസ്ത്രീയമായി അത് പരിഹരിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചു. പതിനേഴ് കോടി രൂപ കോർപ്പറേഷൻ മുടക്കി ഒരു ഉപകരണം വാങ്ങി അതിപ്പോൾ വാങ്ങിയിട്ട് 2 വർഷം കഴിഞ്ഞു. എന്താണ് അതിൻ്റെ ഇപ്പോഴുത്തെ അവസ്ഥ എന്നത് പരിശോധിക്കണം. 17 കോടി പോയാലെന്ത്. നികുതിയുടെ പേരിൽ ജനങ്ങളെ പിഴിഞ്ഞാൽ മതിയല്ലോ. ഈ കാര്യത്തിൽ വകുപ്പുതല അന്വേഷണവും വിജിലൻസ് അന്വേഷണം ആവശ്യമാണ്.കായൽ സംരക്ഷണത്തിൻ്റെ പേരിൽ കഴിഞ്ഞ 15 വർഷം ചിലവഴിച്ചതുക സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തുന്നതിനുംഅധികാരികൾ തയ്യാറാകേണ്ടതുണ്ട്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.