
വാടകവീട്ടില്‍ ചാരായനിര്‍മ്മാണം; പ്രതികള്‍ അറസ്റ്റില്‍ 32 ലിറ്ററോളം ചാരായവും ഉപകരണങ്ങളും പിടികൂടി .
ചവറ:വാടകവീട്ടില്‍ വില്‍പ്പനക്കായി നിര്‍മ്മിച്ച വ്യാജചാരായവുമായി പ്രതികള്‍ പോലീസ് പിടിയില്‍. ചവറ, ഇടയിലേഴത്ത് വീട്ടില്‍ തങ്കപ്പന്‍പിള്ള മകന്‍ രാധാകൃഷ്ണന്‍പിള്ള (72), ഇയാളുടെ മകന്‍ രാധേഷ് കൃഷ്ണന്‍ (38) എന്നിവരാണ് ചവറ പോലീസിന്‍റെ പിടിയിലായത്. ചവറ പോലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍, ഞായറാഴ്ച രാവിലെ പ്രതികള്‍ താമസിച്ചു വന്നിരുന്ന പുതുക്കാട്ടിലുള്ള വാടകവീട്ടിലെ മുറിയില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 32 ലിറ്റര്‍ വ്യാജചാരായവും ഇത് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും മറ്റും പോലീസ് കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഓണക്കാലത്ത് വ്യാജമദ്യവും മയക്കുമരുന്ന്, മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും തടയുന്നതിനായി കൊല്ലം സിറ്റി പോലീസ് പരിധിയിലെ സ്റ്റേഷനുകളില്‍ പ്രത്യേക സ്കോഡ് രൂപവത്കരിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഐ.പി.എസ് ന്‍റെ നിര്‍ദ്ദേശാനുസരണം ചവറ ഇന്‍സ്പെക്ടര്‍ ബിജു വിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഓമനകുട്ടന്‍, പ്രതീപ്, എസ്.സി.പി.ഒ രഞ്ജിത്ത്, സിപിഒമാരായ മനീഷ്, ശ്യാം, ശങ്കര്‍, അനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.