സംഭവം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിൽ ഒൻപതണ്ണം അവശനിലയിൽ പോസ്റ്റുമോർട്ടത്തിനും ചികിത്സകൾക്കും മൃഗസംരക്ഷണ വകുപ്പ് അമിതമായി പൊറോട്ട തീറ്റയിൽ ചേർത്തത് മൂലം അഞ്ചു പശുക്കൾ വെളിനല്ലൂരിൽ മരണമടഞ്ഞു
ഒൻപതെണ്ണം അവശനിലയിലായി വെളിനല്ലൂർ വട്ടപ്പാറ ‘അൻസിറ മാൻസിലിൽ ഹസ്ബുള്ള എന്ന ‘കർഷകൻ്റെ ഉരുക്കളാണ് മരണപ്പെട്ടത്.
സ്ഥിരമായി കൊടുക്കുന്ന പൊറോട്ടയ്ക്ക് ഒരു നിശ്ചിത അളവ് നിശ്ചയിച്ചിരുന്നു എന്നാൽ കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം നേരിട്ട് തീറ്റ നല്കാൻ ഹസ്ബുള്ള ക്ക് കഴിഞ്ഞില്ല പൊറോട്ടയും ചക്കയും അമിതമായി തീറ്റയിൽ ചേർത്തതു മൂലം വയർ കമ്പനം നേരിട്ട് പൈക്കൾ മരണപ്പെടുകയായിരുന്നു കാലിത്തീറ്റക്ക് വിലയേറിയതിനാൽ കുറെ പൊറോട്ടയും പയറും ചക്കയും പുളിയിരിയും മറ്റു മായായിരുന്നു ഹസ്ബുള്ള പതിവ് തീറ്റയായി നൽകിയിരുന്നത് കഴിഞ്ഞ 20 വർഷമായി നടത്തുന്ന ഫാമിൽ
മുപ്പത് പശുക്കളുംരണ്ട് പോത്തും രണ്ട് കാളകളും ഉണ്ട്
ഇന്നലെ വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം
പശുക്കളിൽ ഒന്ന് വയർ കമ്പിച്ച് കുഴഞ്ഞ് വീണതിനെ തുടർന്ന്
വെളിനല്ലൂർ മൃഗാശുപത്രിയുമായി ബന്ധപ്പെട്ടു
പശുക്കൾ ഒന്നിനുപുറകെ മറ്റൊന്നായി വീഴാൻ തുടങ്ങിയതോടെ
കൊല്ലത്തെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ വിവരമറിയിച്ചു
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി. ഷൈൻകുമാറിൻ്റെ നിർദ്ദേശ പ്രകാരം വെറ്ററിനറി സർജൻമാരായ
ജി .മനോജ് കെ.മാലിനി എം.ജെ.സേതുലക്ഷ്മി എന്നിവരടക്കുന്ന
എമർജൻസി റെസ്പോൺസ് ടീം സ്ഥലത്തെത്തി
ചത്ത പശുക്കളുടെ പോസ്റ്റുമോർട്ടവും അവശനിലയിലായ പശുക്കളുടെ ചികിത്സയും ഏറ്റെടുത്തു.
പോസ്റ്റ്മോർട്ടം കഴിഞ്ഞ പശുക്കളെ വീട്ടുവളപ്പിൽ തന്നെ സംസ്കരിച്ചു
വയർ കമ്പനവും തുടർന്നുള്ള അമ്ലവി ബാധയും നിർജലീകരണവും (metabolic toxaemia and dehydration subsequent to lactic acidosis) മരണകാരണമായെന്ന് ഡോക്ടർമാർ പറഞ്ഞു
പോസ്റ്റ്മോർട്ടം റിപ്പോർട്ട് തയ്യാറായാൽ ഉടൻ നഷ്ടപരിഹാരത്തിലുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.