“പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികതിക്രമം:പ്രതി പിടിയില്‍”

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികതിക്രമം നടത്തിയ പ്രതി പോലീസിന്‍റെ പിടിയിലായി. തിരുവനന്തപുരം, ചിറയിന്‍കീഴ്, പറവിളകം വീട്ടില്‍ പ്രഭാകരന്‍ മകന്‍ അനില്‍കുമാര്‍ (38) ആണ് ഓച്ചിറ പോലീസിന്‍റെ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പല തവണകളായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റത്തിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യ്തത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഓച്ചിറ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഓച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ അജേഷിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ തോമസ്, സന്തോഷ്, സുനില്‍ എസ്.സി.പി.ഒ സെബിന്‍, സി.പി.ഒ കനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.