കണ്ണൂർ എ.ഡി.എം ആയിരുന്ന കെ നവീന്‍ ബാബുവിന്‍റെ വേര്‍പാടില്‍ സിപിഐ(എം) ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ദുഖമനുഭവിക്കുന്ന കുടുംബത്തോടൊപ്പം സിപിഐ(എം) പങ്കുചേരുന്നു. തികച്ചും ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണിത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണ്. തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ട്. അത്തരം ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒഴിവാക്കേണ്ടതായിരുന്നു. ഉയര്‍ന്നു വന്ന പരാതികളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സിപിഐ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന.
കണ്ണൂർ:കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്നും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്ത് സംസാരിച്ച പരാമർശങ്ങൾ അനുചിതവും ജാഗ്രത പാലിക്കേണ്ടതുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സി പി സന്തോഷ് കുമാർ
സെക്രട്ടറി, സിപിഐ കണ്ണൂർ ജില്ലാ കൗൺസിൽ
കണ്ണൂർ ADM ൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണം: കെ.ആർ.ഡി.എസ്.എ
കണ്ണൂർ : കണ്ണൂർ ADM നവീൻ ബാബു വിൻ്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കെ.ആർ.ഡി.എസ്.എ പ്രതിക്ഷേധിച്ചു. ആരോപണങ്ങളുടെ പുകമറയിൽ ജീവനക്കാരുടെ ആത്മവീര്യം നശിപ്പിക്കുന്ന നടപടികളിൽ നിന്നും ഉത്തരവാദപ്പെട്ടവർ ആത്മപരിശോധന നടത്തണം. ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് ടി.എസ്.പ്രദീപ്, ജില്ലാ സെക്രട്ടറി
റോയി.കെ.ജോസഫ്, കെ.ആർ.ഡി.എസ്.എ ജില്ലാ പ്രസിഡൻ്റ് ബിനീഷ്കുമാർ വി , ജില്ലാ സെക്രട്ടറി ഷൈജു സി ടി , ബീന കൊരട്ടി, അശ്വിൻ എൻ.കെ , മനീഷ് മോഹൻ എന്നിവർ സംസാരിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.