പി.പി ദിവ്യ ഇന്ന് പത്രസമ്മേളനം നടത്തിയെ പറ്റു തെളിവുകൾ നിരത്തണം അല്ലെങ്കിൽ അതെല്ലാം തിരിച്ചെത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ യാത്രയപ്പുയോഗത്തിൽ പറഞ്ഞത് ഇങ്ങനെ
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എഡിഎം നവീൻ ബാബുവിന്റെ യാത്രയപ്പ് സമ്മേളനത്തിൽ കളക്ടറുടെ സാന്നിധ്യത്തിലാണ് അഴിമതി ആരോപണം നടത്തിയത്. പെട്രോമ്പിന് എൻഒസി നൽകാൻ എഡിഎം വഴിവിട്ട് ഇടപെട്ടു എന്നും ആരോപിച്ചിരുന്നു ,ഇതിന്റെ വിവരങ്ങൾ എല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോൾ പുറത്തുവിടുമെന്നും അവർ പറഞ്ഞു. പഴയ എ.ഡി എം നെ നിരവധി തവണ വിളിക്കുകയും ഒക്കെ ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട് .എന്നാൽ ഇദ്ദേഹം വന്നതിനുശേഷം അങ്ങനെയുള്ള സാഹചര്യങ്ങൾ ഒന്നുമുണ്ടായിട്ടില്ല. പക്ഷേ ഞാൻ ഒരു തവണ ഇദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. ചെങ്ങളായിൽ ഒരു പെട്രോൾ പമ്പിന്റെകാര്യവുമായി ബന്ധപ്പെട്ടാണ് വിളിച്ചത് സൈറ്റ് ഒന്ന് പോയി നോക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വീണ്ടും ആവശ്യത്തിന് വിളിക്കേണ്ടി വന്നു. പിന്നീട് നോക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ തീരുമാനം ഒന്നും ആയിട്ടില്ലല്ലോ പ്രസിഡണ്ട് പറഞ്ഞു പിന്നീട് പലതവണ ആ സംരംഭകൻ എൻ്റെ ആഫീസ് മുറിയിൽ വന്നു. തീരുമാനമാകും എന്ന് ഞാനും പറഞ്ഞു .എന്നാൽ ആ പ്രദേശത്ത് അല്പം വളവും എല്ലാം ഉള്ളതിനാൽ എന്നോട് നൽകാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞതായി പിന്നീട് അറിയാൻ സാധിച്ചു. ഇത് കുറച്ചു മാസങ്ങൾക്ക് മുമ്പ് തന്നെ നടന്ന കാര്യമാണെന്നും ദിവ്യ ആരോപിച്ചു. ഇപ്പോൾ അദ്ദേഹം പോകുന്നത് കൊണ്ട് ആ സംരംഭകന് എൻഒസി കിട്ടി എന്ന് അറിഞ്ഞു. ഏതായാലും നന്നായി എൻഒ സി എങ്ങനെ കിട്ടി എന്ന് എനിക്ക് അറിയാം. എൻ ഓ സി നൽകിയത് ഇദ്ദേഹത്തിനോട് നന്ദി പറയാനാണ് ഞാൻ ഇപ്പോൾ ഈ പരിപാടിയിൽ പങ്കെടുത്തത്. ജീവിതത്തിൽ സത്യസന്ധത എപ്പോഴും പാലിക്കണം. കണ്ണൂരിൽ അദ്ദേഹം നടത്തിയത് പോലെയുള്ള പ്രവർത്തനങ്ങൾ ആയിരിക്കരുത് അദ്ദേഹം പോകുന്ന സ്ഥലങ്ങൾ നടത്തേണ്ടത്. നിങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ആളുകളെ സഹായിക്കുക സർക്കാർ സർവീസ് ആണ് ഒരു നിമിഷം മതി എന്തെങ്കിലുമൊക്കെ സംഭവിക്കാൻ ആ നിമിഷത്തെക്കുറിച്ച് ഓർത്തു മാത്രമായിരിക്കണം നമ്മളെല്ലാം പേന പിടിപ്പിക്കേണ്ടത് എന്ന് മാത്രമാണ് ഞാൻ ഇപ്പോൾ പറയുന്നത് .ഉപഹാരസമർപ്പണം നടത്തുന്നതിന് മുൻപ് ഞാനിറങ്ങുകയാണ്. അതിനു പ്രത്യേക കാരണമുണ്ട് ആ കാരണം രണ്ടുദിവസം കൊണ്ട് നിങ്ങൾ എല്ലാവരും അറിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത് ഇത് പറഞ്ഞാണ് അവർ വേദി വിട്ടത്.ഈ കാര്യങ്ങളിൽ എവിടെയാണ് ദുരൂഹത നിലനിൽക്കുന്നത് എന്ന അന്വേഷണമാണ് ആവശ്യം.
കണ്ണൂർ എഡിഎം നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി കണ്ണൂർ പള്ളിക്കുന്നിലുള്ള വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് സംഭവം.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.