ഞെക്കാട് റൂറൽ കോച്ചിങ് ക്ലബ്ബിന്റെ (ആർ.സി.സി) ആഭിമുഖ്യത്തിൽ 78-മത് സ്വാതന്ത്ര്യദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാദൗത്യത്തിൽ സ്തുത്യർഹ സേവനം കാഴ്ചവെച്ച അഗ്നി രക്ഷാ സേനാംഗങ്ങളെ ആദരിക്കൽ, രക്തദാനം, പരിസര ശുചീകരണം, ചികിത്സ സഹായ വിതരണം, സ്കൂൾ കുട്ടികൾക്കുള്ള കായിക ഉപകരണങ്ങൾ കൈമാറൽ, ലഹരി വിരുദ്ധ പ്രതിജ്ഞ, കലാപരിപാടികൾ, ദേശഭക്തിഗാനാലാപനം എന്നിവ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.
റൂറൽ കോച്ചിങ് ക്ലബ്ബ് പ്രസിഡന്റ് എസ്.സുജിത്ത് ദേശീയ പതാക ഉയർത്തി. ക്ലബ്ബ് സെക്രട്ടറി കാളിന്ദി അജയ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാഹുൽ.ആർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
കല്ലമ്പലം അഗ്നി രക്ഷാ നിലയം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജികുമാർ, സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ അനീഷ്.ജി, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ നിഷാന്ത് ഡി.എൽ, സജികുമാർ ടി.എസ്, ഞെക്കാട് ഗവ. വി.എച്ച്.എസ് സ്കൂൾ പ്രഥമാധ്യാപകൻ എൻ.സന്തോഷ്, ക്ലബ്ബ് വൈസ് പ്രസിഡന്റ് രാഹുൽ ആർ, ജോയിന്റ് സെക്രട്ടറി ആദർശ് എം.ലാൽ, ട്രഷറർ സനീഷ്.എസ്, വനിതാ വിഭാഗം സെക്രട്ടറി ആശ സനീഷ് എന്നിവർ സംസാരിച്ചു.
വയനാട് ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള വിവിധ ദുരന്തമുഖങ്ങളിലെ രക്ഷാ പ്രവർത്തനങ്ങളിൽ മികച്ച സേവനം കാഴ്ചവെച്ച കല്ലമ്പലം അഗ്നിരക്ഷാ നിലയത്തിനുള്ള ഉപഹാരം ചടങ്ങിൽ അഗ്നിരക്ഷാ നിലയം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജികുമാർ ഏറ്റുവാങ്ങി. കരൾ ശസ്ത്രക്രിയയ്ക്ക് ചികിത്സ തേടുന്ന മതുരക്കോട് നിവാസിയായ അഞ്ചുവയസ്സുകാരിക്കുള്ള ചികിത്സ സഹായം വസതിയിലെത്തി ക്ലബ്ബ് ഭാരവാഹികൾ കൈമാറി. ഞെക്കാട് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ കുട്ടികൾക്കായി ക്ലബ്ബ് നൽകുന്ന വിവിധ കായിക ഉപകരണങ്ങൾ പ്രധാനാധ്യാപകൻ എൻ.സന്തോഷ് ഏറ്റുവാങ്ങി.
ആർ.സി.സി അംഗങ്ങളായ സജീഷ്.എസ്,ഗൗതം ആർ.കൃഷ്ണ,ബിമൽ മിത്ര,നിതീഷ് സി.ആർ, അനീഷ്.ആർ, പാർവതി.ടി എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.