കൊച്ചി : സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമ ബത്ത അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ്. ജീവനക്കാരുടെ 2021 മുതലുള്ള ക്ഷാമ ബത്താ കുടിശ്ശിക എന്ന് കൊടുക്കാൻ കഴിയുമെന്ന് 11/12/2024 ന് മുൻപായി കോടതിയെ രേഖാമൂലം അറിയിക്കണമെന്നാണ് ഉത്തരവ്. സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങളോ, സാമ്പത്തികമായി മോശം സ്ഥിതിയുണ്ടെങ്കിൽ അതോ ഇക്കാര്യത്തിൽ ബാധകമല്ലെന്ന് കോടതി പറഞ്ഞു. അതിനാൽ തന്നെ 11-12-2024 നകം സർക്കാർ ഇക്കാര്യത്തിൽ മറുപടി നൽകിയില്ലെങ്കിൽ കോടതിക്ക് പോസിറ്റീവ് ഉത്തരവ് നൽകേണ്ടിവരും. കേസ് ഡിസംബർ 11 ലേക്ക് വച്ചു. കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറും, ഭാരവാഹികളും ചേർന്ന് നൽകിയ കേസിലാണ് ട്രൈബ്യൂണലിന്‍റെ ഇടക്കാലവിധി ഇന്ന് ഉണ്ടായിരിക്കുന്നത്. കക്ഷികൾക്ക് വേണ്ടി അഡ്വക്കേറ്റ് അനുപ് വി നായർ ഹാജരായി
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.