തിരുവനന്തപുരം: ഗർഭിണികളുടേയും കുട്ടികളുടേയും ആശുപത്രിയായ എസ് എ റ്റി ആശുപത്രിയിലെ ടെലഫോൺ ഓപ്പറേറ്ററന്മാർ തമ്മിൽ ഡ്യൂട്ടിക്കാര്യം ടെലഫോണിൽ സംസാരിക്കവെ അസഭ്യവർഷം, തുടർന്ന് ഷൈനിയെന്ന ടെലഫോൺ ഓപ്പറേറ്ററെ ശബരിനാഥ് എന്ന ടെലഫോൺ ഓപ്പറേറ്റർ തെറി അഭിഷേകം നടത്തി ആരും പറയാൻ അറയ്ക്കുന്ന തെറിയാണ് ഷൈനിയെ വിളിച്ചത്.ഷൈനി തിരിച്ചൊന്നും പറഞ്ഞില്ല. ഇതു സംബന്ധിച്ച് പരാതി ആശുപത്രി സൂപ്രണ്ടിന് രേഖമൂലം നൻകിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. തുടർന്ന് ഇപ്പോൾ മെഡിക്കൽ കോളേജ് ഡയറക്ടർക്ക് (DME) പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. സംഭവം പുറത്ത് അറിഞ്ഞിട്ടും സ്ത്രീയോട് കാട്ടിയ ക്രൂരമായ നടപടിയ്ക്ക് എതിരെ മൗനത്തിലാണ് എല്ലാവരും .വകുപ്പുമന്ത്രി ഇക്കാര്യത്തിൽ ഇടപെടണം. സിവിൽ സർവീസിന് ചേരാത്ത ഭാഷ പ്രയോഗിച്ചവർക്കെതിരെ നടപടി സ്വീകരിക്കും എന്ന് ഉറപ്പിക്കാം.