തിരുവനന്തപുരം:ഔദ്യോഗിക ഭരണ രംഗത്ത് ‘ടിയാൻ’ എന്ന പദത്തിന് സ്ത്രീലിംഗമായി ‘ടിയാരി’ എന്ന് ഉപയോഗിക്കരുതെന്ന് നിയമ വകുപ്പ്. ഭാഷാ മാർഗനിർദേശക സമിതിയുടെ തീരുമാനമാണ് ഇങ്ങനെ ഒരു ഉത്തരവ് വരാൻ കാരണം. മേൽപ്പടിയാൻ എന്നും പ്രസ്തുത ആൾ എന്ന അർത്ഥത്തിലും ഉപയോഗിക്കുന്ന ടിയാൻ എന്നതിൻ്റെ സ്ത്രീലിംഗമായി ടിയാൾ എന്നതിനു പകരം ടിയാരി എന്ന് ഉപയോഗിക്കുന്നത് തെറ്റാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നത്.സർക്കാർ, അർധ സർക്കാർ, സഹകരണ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്. എല്ലാ വകുപ്പുകൾക്കും ഉത്തരവിൻ്റെ കോപ്പി നിയമ വകുപ്പുകൈമാറിയിട്ടുണ്ട്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.