കൊല്ലം: കോർപറേഷൻ തുടർച്ചയായി ഇരുപത്തിനാല് വർഷക്കാലമായി ഭരിക്കുന്ന എൽ ഡി എഫിന്റെ കെടു കാര്യസ്ഥതയും, അഴിമതിയും, ദൂർത്തും,നിമിത്തംകോർപറേഷൻ ഭരണം വൻ പരാജയമെന്ന് എൻ കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. എല്ലാക്കാലത്തും ജനങ്ങളെ പറ്റിക്കാൻ കഴിയില്ലെന്നും വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു.ആർ. എസ്. പി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അജിത്അനന്തകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ മതിലിൽ ഡിവിഷൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എം. എസ് ഗോപകുമാർ കോർപ്പറേഷൻ ഫോക്കസ് 2024-25 തെരഞ്ഞെടുപ്പ് സംബന്ധിച്ചു വിശദീകരിച്ചു. കുരീപ്പുഴ മോഹനൻ, അഡ്വ. ആർ. സുനിൽ കൗൺസിലർ ടെൽസ തോമസ്, ബാബു ജോസഫ്, റഫീഖ്, കെ.അനിൽകുമാർ (അനു )എന്നിവർ സംസാരിച്ചു.സെബാസ്റ്റ്യൻ ലോനപ്പൻ, ജി. കലേഷ് കുമാർ, ആർ. മുരുകൻ ജോസ് ലോനപ്പൻ, ശിവൻകുട്ടി,തുടങ്ങിയവർ നേതൃത്വം നൽകി. സെബാസ്റ്റ്യൻ ലോനപ്പാനെ ഡിവിഷൻ കൺവീനറായി തെരഞ്ഞെടുത്തു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.