തിരുവനന്തപുരം:റൂറൽ ഡയറക്ടറുടെ വിവാദ സർക്കുലർ സേവനങ്ങൾ പ്രാദേശിക സർക്കാറിലേക്ക് കയ്യൊഴിയാനുള്ള നീക്കത്തിന്റെ ഭാഗം, സർക്കുലർ അടിയന്തിരമായി പിൻവലിക്കണം: KLEF
പ്രാദേശിക സർക്കാറുകളെ ശക്തിപ്പെടുത്താനെന്ന പ്രചരണത്തിലൂടെ സേവന രംഗവും അതിന്റെ സാമ്പത്തിക ബാദ്ധ്യതയും ഒന്നൊന്നായി പ്രാദേശിക സർക്കാറിൽ ഏൽപ്പിച്ച്, കയ്യൊഴിയുന്നത് യഥാർത്ഥത്തിൽ സിവിൽ സർവ്വീസിനെ തളർത്തുന്ന സമീപനമാണ്.
വിഇഒമാരുടെ തുല്യനീതിയും ആത്മാഭിമാനവും കവർന്നെടുത്ത റൂറൽ ഡയറക്ടറുടെ
സർക്കുലർ തീർത്തും നിഷ്കളങ്കമല്ലെന്നും പ്രാദേശിക സർക്കാറുകളിലേക്ക് ചുമതലകൾ കയ്യൊഴിയുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും സംഘടന വിലയിരുത്തുന്നു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസറുടെ പേര് മാറ്റാനുള്ള നീക്കം പെർഫോമൻസ് ഓഡിറ്റ് സംവിധാനത്തെ ഇല്ലാതാക്കാനാണെന്ന് ഫെഡറേഷൻ മുൻകൂട്ടി പറഞ്ഞു. അന്ന് അധികമാരും അത് അംഗീകരിച്ചില്ല, എന്ന് മാത്രമല്ല, വ്യാജ പ്രചരണമാണെന്ന് പറയുകയും ചെയ്തു. പിന്നീട് ഫെഡറേഷൻ പറഞ്ഞതെല്ലാം സംഭവിക്കുകയും ചെയ്തു, പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ ഭാഗമായി ചട്ടം നിലവിലുണ്ടായിട്ടു പോലും പെർഫോമൻസ് ഓഡിറ്റ് സംവിധാനം ഇല്ലാതായി.
വിവാദ സർക്കുലറിലെ നിഷ്കളങ്കമല്ലാത്ത
നിർദ്ദേശങ്ങൾ കേവലം ഹാജറിന്റെ സാങ്കേതികത്വമല്ല സൂചിപ്പിക്കുന്നത് എന്ന തിരിച്ചറിവ് വകുപ്പിലെ ഭൂരിപക്ഷം ജീവനക്കാരും തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്.
വിഇഒമാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്നതിന് അധികൃതർ നിർദ്ദേശം നൽകുമ്പോഴും ഇന്റഗ്രേഷൻ ചട്ടം അനുശാസിക്കുന്ന പ്രകാരം VEO – ക്ലാർക്ക് ചുമതലകൾ പരസ്പര മാറ്റത്തിലൂടെ ഏറ്റെടുക്കാൻ ജീവനക്കാർ തയ്യാറാകുമോ എന്നതിന് അരും ഉത്തരം തേടുന്നില്ല.
വിഇഒ തസ്തിക വാനിഷിംഗ് ആണെന്ന് ഏകീകരണ ചട്ടത്തിൽത്തന്നെ സൂചന നൽകുകയാണ് ആദ്യം ചെയ്തത്. ആശങ്കാപരമായ നിർദ്ദേശമാണെന്ന് ഫെഡറേഷൻ അന്നു തന്നെ പറഞ്ഞിരുന്നു.
ഭാവിയിൽ ഈ തസ്തികയുടെ അഭാവം തിരിച്ചറിയാതിരിക്കാൻ ചുമതലകളും സാമ്പത്തിക ബാദ്ധ്യതയും ഘട്ടം ഘട്ടമായി പ്രാദേശിക സർക്കാറിൽ എത്തിക്കാനുള്ള ശ്രമം തീർത്തും ഗുണപരമല്ല. വിഇഒ തസ്തികയിൽ ജീവനക്കാർ ഇല്ലാതെ വരുന്ന എല്ലാ ഘട്ടങ്ങളിലും ഏകീകരണ ചട്ടത്തിലെ ഇന്റർ ട്രാൻസ്ഫറബിലിറ്റി നിബന്ധന പ്രകാരം ക്ലാർക്കുമാരും സീനിയർ ക്ലാർക്കുമാരും ഈ ചുമതലകൾ ഏറ്റെടുക്കേണ്ടതായി വരും. ഈ പ്രസ്താവനയിൽ സംശയമുള്ളവർ സബോർഡിനേറ്റ് സർവ്വീസ് എകീകരണ ചട്ടത്തിലെ ചട്ടം 4 -Inter-transferability എന്ന ഭാഗം കാണുക. വാനിഷിംഗ് കാറ്റഗറി എന്നത് മറച്ചുവെച്ച് അധിക സാമ്പത്തിക ഭാരമില്ലാതെ ജോലിഭാരം മുഴുവൻ നിലവിലുള്ള ജീവനക്കാരിലേക്ക് ക്രമാനുഗതമായി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണ് സർക്കുലർ. ഹാജർ പുസ്തകം ഒന്നു മതി എന്ന് പറയുമ്പോഴും VEO യുടെ SPIO ചുമതല, ഡെസ്പാച്ച്, കണ്ടീജൻസി ചെലവുകൾ, യാത്രാചെലവിനുള്ള ബില്ലുകൾ തുടങ്ങിയവ ആര് ചെയ്യണമെന്ന തിൽ വ്യക്തതയില്ല. പഞ്ചായത്തുകളിൽ നിലവിൽ ഒരു ഉദ്യോഗസ്ഥന്റെ അഭാവത്തിൽ ഇതര ജീവനക്കാർക്ക് ചുമതല നൽകുന്നതിന് സമാനമായി ഒരേ ഓഫീസായി പ്രവർത്തിക്കുമ്പോൾ VEO G1 ചുമതല സീനിയർ ക്ലാർക്കുമാർക്കും VEO G2 ചുമതല ക്ലാർക്കുമാർക്കും നൽകുന്നതിന് ഇന്റഗ്രേഷൻ ചട്ടത്തിലെ ഇന്റർ ട്രാൻസ്ഫറബിൾ നടപ്പിലാക്കുമോ എന്നതിലും വ്യക്തതയില്ല.
സാങ്കേതികമായി ഹാജർ പുസ്തകങ്ങൾ ഒരു ഓഫീസിന്റെ സ്റ്റാഫ് സ്ട്രംഗ്ത് സൂചിപ്പിക്കുന്നതാണ്. ബ്ലോക്ക് ഓഫീസിന്റെ സ്റ്റാഫ് സ്ട്രംഗ്തിലുള്ള ഉദ്യോഗസ്ഥരെ കേവലമൊരു സർക്കുലർ തയ്യാറാക്കി മറ്റൊരു ഓഫീസിലേക്ക് മാറ്റുന്നത് നിയമപരമായി പരിശോധിക്കപ്പെടേണ്ടതുണ്ട്.
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ
ആത്മാഭിമാനത്തെ
മുറിവേൽപ്പിക്കും വിധം
30/10/2024 ഇറങ്ങിയ
സർക്കുലറും
അതോടനുബന്ധിച്ച്
തുടരുന്ന വിഇഒമാരുടെ പ്രതിഷേധവും സർക്കുലർ ഭേദഗതി വരുത്തിയതിന് ശേഷവും തുടരുകയാണ്. ഭേദഗതി വരുത്തിയ സർക്കുലർ
വിഇഒ മാരെ ഒന്നുകൂടി പരിഹസിക്കുന്ന തരത്തിലാണ് എന്നതിനാലാണ് പ്രതിഷേധം തുടരുന്നത്.
ഒരേ ഓഫീസ് കോമ്പൗണ്ടിൽ തുല്യ നീതി നടപ്പിലാക്കുന്നില്ല എന്നതിലൂടെയാണ് ഈ പ്രശ്നം ഉടലെടുത്തത്. എഞ്ചിനീയറിംഗ് വിംഗിന് ബാധകമാക്കാത്ത ഒരു നിർദ്ദേശം വിഇഒമാരിൽ അടിച്ചേൽപ്പിക്കുന്നത് എന്തിനാണ്?
അടിസ്ഥാന തലത്തിൽ
വിഇഒ തസ്തികയിൽ ഏൽപിച്ചിരിക്കുന്ന
ജോലിയുടെ സ്വഭാവത്തേക്കുറിച്ച് യാതൊരു പരിശോധനയും പരിഗണനയും
ഇല്ലാതെയാണ്
മേൽപ്പറഞ്ഞ സർക്കുലർ തയ്യാറാക്കപ്പെട്ടത്.
തദ്ദേശകങ്ങളിൽ ധാരാളം പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അവയൊന്നും പഠിക്കാൻ തയ്യാറാകാതെ ഒരു തെരഞ്ഞെടുപ്പ് കാലത്ത് ജീവനക്കാർക്കിടയിൽ അസംതൃപ്തിയുണ്ടാക്കണമെന്ന നിർബന്ധബുദ്ധി എന്തിനാണെന്ന് വ്യക്തമാകുന്നില്ല!! ഇത്തരം വിഷയങ്ങൾ ഫെഡറേഷൻ മുമ്പും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും പെർമിറ്റ് ഫീസ് പോലുള്ളവ ജനങ്ങൾക്ക് അസൗകര്യമാണെന്ന് ബോധ്യപ്പെട്ടപ്പോൾ തിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. ജീവനക്കാരിൽ ആശങ്കയ്ക്കിട നൽകിയ സർക്കുലറും പിൻവലിക്കപ്പെടുമെന്നാണ് കരുതുന്നത്.
ഒരേ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഒന്നിലേറെ ഓഫീസുകൾ ഉള്ളപ്പോൾ പ്രത്യേക ഓഫീസായി പ്രവർത്തിക്കുന്ന വിഇഒമാർ മാത്രം മറ്റൊരു ഓഫീസിൽ ഒപ്പിട്ട് സ്വന്തം ഓഫീസിൽ തിരിച്ചെത്തി ജോലി ചെയ്യണമെന്ന് ദുർവാശി പിടിക്കുന്നത് എന്താനാണ്? ഈ നിർദ്ദേശം അടിയന്തിര സാഹചര്യത്തിൽ തയ്യാറാക്കപ്പെട്ടത് എന്തുകൊണ്ടാണെന്നും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.
മറ്റു നിർവ്വഹണ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ വിഇഒമാർക്ക് ലഭിക്കുന്നില്ല. വിഇഒമാർക്ക് അവരുടെ ഓഫീസുകളിൽ ആവശ്യമായ സൗകര്യം ഒരുക്കി തസ്തികയെ ഗുണപരമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.
നഗരസഭകളിലും പഞ്ചായത്തുകളിലും ജില്ലാ കേന്ദ്രങ്ങളിലും വകുപ്പിന്റെ ഭാഗമായ എഞ്ചിനീയറിംഗ് വിംഗ് ഇപ്പോഴും പ്രത്യേക ഓഫീസും ഹാജർ പുസ്തകവുമായി വേറിട്ട് നിൽക്കുന്നു. അനുബന്ധ സ്ഥാപനങ്ങളിൽ തുല്യനീതി നടപ്പിലാക്കാതെ ഒരു വിഭാഗം ജീവനക്കാർക്കു മാത്രമായി സർവ്വീസ് നിയന്ത്രണം കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ല. ഏകീകരിക്കപ്പെട്ട എല്ലാ വകുപ്പിലെ ജീവനക്കാർക്കും തുല്യനീതി ഉറപ്പാക്കുക.
വിഇഒമാർക്ക് ക്ലറിക്കൽ പ്രവർത്തനങ്ങൾക്കുള്ള മാനുഷിക വിഭവശേഷിയും ഫീൽഡ് പരിശോധനയ്ക്കുള്ള വാഹന സൗകര്യമോ യാത്രാ ചെലവോ അനുവദിക്കണമെന്നത് ദീർഘകാലമായ ആവശ്യമാണ്. വിഇഒമാരുടെ സർവ്വീസ് പ്രശ്നങ്ങളിൽ പരിഹാരമുണ്ടാക്കാതെ ഇരട്ട നിയന്ത്രണം കൊണ്ടുവരുന്നത് ഉചിതമല്ല. ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെയും നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാതെയും വിഇഒമാർക്ക് സർവ്വീസ് നിയന്ത്രണങ്ങൾ കൊണ്ടു വന്ന റൂറൽ ഡയറക്ടറുടെ 30-10-24 ലെ LSGD/PD/37607/2024-DEC1 നമ്പർ വിവാദ സർക്കുലർ അടിയന്തിരമായി പിൻവലിക്കണം.
തദ്ദേശകങ്ങളിലെ പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കണം. തുല്യ നീതിയോടെ സമയബന്ധിതമായി സ്ഥലംമാറ്റവും പ്രമോഷനും അനുവദിക്കണം.
എങ്ങുമേതും തൊടാതെ ഒപ്പ് വിഷയത്തിൽ മാത്രം ഊന്നി
സർക്കുലർ ഭേദഗതി വരുത്തിയതിൽ
സംസ്ഥാനത്താകെയുള്ള
VEO മാർ പ്രതിഷേധം
പൂർവ്വാധികം
ശക്തിപ്പെടുത്തിയ
സാഹചര്യത്തിലാണ്
ജോയിൻ്റ് കൗൺസിലിൻ്റെയും
KLEF ന്റെയും ആഭിമുഖ്യത്തിൽ പ്രതിഷേധം നടത്തുന്നത്. 13/11/2024
തിരുവനന്തപുരത്ത്
പ്രിൻസിപ്പൽ ഡയരക്ട്രേറ്റിന്
മുന്നിൽ നടക്കുന്ന
പ്രതിഷേധ പരിപാടി വിജയിപ്പിക്കണമെന്ന് എല്ലാ തദ്ദേശ സ്വയം ഭരണ ജീവനക്കാരോടുംകേരള എൽ.എസ്.ജി എംപ്ലോയീസ് ഫെഡറേഷൻജനറൽ സെക്രട്ടറിഎസ്.എൻ. പ്രമോദ് അഭ്യർത്ഥിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.