ആലപ്പുഴ: ഓഫീസ് അസിസ്റ്റൻ്റ് റാങ്കിലുള്ള തസ്തികയാണ് ഡഫേദാർ . നേരത്തെ പുരുഷന്മാരെ മാത്രമായിരുന്നു നിയമിച്ചിരുന്നത്. സ്ത്രീകൾ ഈ ജോലിയോട് താൽപ്പര്യം പുലർത്തിയിരുന്നില്ല. ഈ തസ്തികയിൽ സ്ത്രീ ജീവനക്കാർ അപേക്ഷിക്കാറുമില്ല. ഓഫീസ് അസിസ്റ്റൻ്റ് റാങ്കിലുള്ള തസ്തിക ആയതിനാൽ റവന്യൂ വകുപ്പിൽ ഈ തസ്തികയിലുള്ള ഏത് സ്ത്രീ ജീവനക്കാർക്കും കടന്നു വരാൻ കഴിയും. സഫേദാർ എന്നാൽ ചേംബറിൽ കലക്ടർക്ക് വേണ്ട എല്ലാ ഓഫീസ് പ്രവർത്തനങ്ങളുടെയും സഹായി ആയി പ്രവർത്തിക്കണം. കലക്ടറെ കാണാനെത്തുന്നവരെ അകത്തേക്ക് പ്രവേശിപ്പിക്കുക. ഫയലുകൾ വെളിയിൽ എത്തിക്കുക. കലക്ടർക്ക് കാണാനുള്ള ഫയലുകൾ കലക്ടറുടെ അടുത്ത് എത്തിക്കുക തുടങ്ങി എല്ലാ ജോലികളും ഡഫേദാറിൻ്റെ ഭാഗമാണ്. കെ സിജിയെക്കുറിച്ച് പറഞ്ഞാൽ 1996-2001 കാലയളവിൽ 56 കിലോഗ്രാം വിഭാഗത്തിൽ പവർ ലിഫ്റ്റിങ് രാജ്യാന്തര മൽസരങ്ങളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ജീവി രാജാ പുരസ്കാരം ലഭിച്ചു. സ്പോർട്ട് ക്വാട്ടയിലാണ് ഈ തസ്തികയിൽ നിയമനം ലഭിച്ചത്. 20 വർഷമായി സി.ജി സർവീസിലുണ്ട്. എന്നാൽ വിരമിക്കാൻ ആറു മാസം മാത്രമുള്ളപ്പോൾ കളക്ടറുടെ ഡഫേദാറായി നിയമനം. ഏറെ ആഗ്രഹിച്ചിരുന്നു ഈ തസ്തികയിലെത്താൻ. ചേർത്തല ചെത്തി അറയ്ക്കൽ വീട്ടിൽ കെ സിജിക്ക് വളരെ സന്തോഷകരമായ ദിനങ്ങളാണ് ഇനിയുള്ളത്. വിരമിക്കും വരെ ഇനി ഇഷ്ടപ്പെട്ട തസ്തികയിൽ ജോലി ചെയ്യാമല്ലോ, ആറു മാസം മാത്രം എന്നത് ഏറെ സങ്കടമുണ്ടെങ്കിലും അതെല്ലാം സർവീസിൻ്റെ ഭാഗമാണല്ലോ എന്ന ആശ്വാസം മാത്രം.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.