സി.പി ഐ (എം) സമ്മേളനങ്ങൾ ശ്രദ്ധിക്കാതിരിക്കാൻ തന്ത്രം മെനയുന്നവർ ? വളരെ ശ്രദ്ധ നൽകേണ്ട സംഗതിയാണ് ഇവിടെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. 1998 ൽ തുടങ്ങിയ പിണറായി വിജയൻ തരംഗത്തെ ഇല്ലാതാക്കാൻ എവിടെയൊക്കെ ആരൊക്കെയോ ശ്രമിക്കുകയാണ്. ആഭ്യന്തര വകുപ്പിനെ കുറ്റപ്പെടുത്തി അൻവർ എംഎൽഎയെ രംഗത്ത് എത്തിച്ചവർ ആരായാലും പാർട്ടിയുടെ യാഥാർത്ഥ മിത്രങ്ങളല്ല. അവരെല്ലാം പാർട്ടിയുടെ ശത്രുക്കൾ തന്നെയാണ്. സമ്മേളനങ്ങൾ തുടക്കം കുറിച്ച ഈ നാളുകളിൽ തന്നെ പാർട്ടിയേയും സർക്കാരിനേയും പ്രതിരോധത്തിലാക്കുവാൻ ആരൊക്കെയൊ പിന്നിൽ നിന്ന് കളിക്കുകയും കളിയിൽ വിജയിക്കുകയും ചെയ്യാൻ ചിലർ കാത്തിരിപ്പുണ്ടാവാം. അടുത്ത ഡിജിപി കസേര പിടിക്കാൻ ശ്രമിക്കുന്നവരുടെ പിണിയാളുകളുടെ തന്ത്രങ്ങളുമാകാം. അല്ലെങ്കിൽ ഒന്നുമല്ലാതാക്കിയ നേതാക്കന്മാരുടെ കുൽസിത നീക്കങ്ങളുമാകാം. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടടിച്ച് തോൽപ്പിക്കാൻ രംഗത്തിറങ്ങാൻ കഴിവുള്ളവരാരും ഇന്ന് സി പി ഐ (എം) പാർട്ടിയിൽ ഇല്ല. അപ്പോൾ പിന്നെ പിടിച്ചു കുലുക്കാൻ പാകത്തിൽ എന്തെങ്കിലും ചെറിയ അമിട്ടുകൾ പൊട്ടിക്കാനാണ് ചിലരുടെ ശ്രമം. ഈ ശ്രമം വിജയിക്കും വരെ തുടരാനാണ് ചില ഉന്നതങ്ങളിലെ നിർദ്ദേശങ്ങൾ. ഇതിൻ്റെ പിന്നിൽ ദുബായിലെ ഉന്നതരെല്ലാം ഉണ്ടെന്നും സംസാരമുണ്ട്. എ.ഡി ജി.പി ആർ എസ് എസ് കാരെ കണ്ട സംഭവം അന്നുതന്നെ മുഖ്യമന്ത്രി അറിഞ്ഞിട്ടുണ്ടാവാം. അപ്പോൾ തന്നെ ഇടപെട്ടിട്ടുണ്ടാവാം. അത്ര ശക്തമാണ് കേരള പോലീസ് സംവിധാനം. ഇപ്പോൾ ഇതു പുറത്തു പറഞ്ഞ് അഭ്യന്തര വകുപ്പിനെ ചെളിവാരി എറിയാനും മുഖ്യമന്ത്രിയെ ചൊൽപ്പടിക്ക് നിർത്താനും ഉള്ള ശ്രമമാണ് നടക്കുന്നത് .പാർട്ടി സമ്മേളനങ്ങൾ കലുഷിതമായ ചർച്ചകൊണ്ടുവന്ന് അഭ്യന്തരവകുപ്പും മുഖ്യമന്ത്രിയും പരാജയമാണെന്നു വരുത്തി തീർക്കാനുള്ള ശ്രമം,സി.പി ഐ (എം) പാർട്ടിയിൽ തന്നെയുള്ളവർ ശ്രമിക്കുന്നില്ല എന്നത് ആരു കണ്ടു: വിമത വിഭാഗം എന്ന് അതിനെ പേര് പറഞ്ഞു വിളിക്കാതിരിക്കാം . പക്ഷേ പാർട്ടിയെ ചിലരുടെ വരുതിയിൽ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.മലപ്പുറത്തെ പോലീസ് വിഷയം ഇങ്ങനെ കത്തിക്കാൻ അൻവർ എംഎൽഎ ശ്രമിക്കുന്നതിൽ മറ്റു ചില കാര്യങ്ങളുമുണ്ട്. അത് വരും നാളുകളിൽ അറിയാനാകും. മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശത്ത് ആരാകാണം അധികാര കേന്ദ്രം എന്നതിൻ്റെ ചെറിയ പടക്കങ്ങളും പൊട്ടിക്കാനറിയാവുന്നവരും ഇതിലുണ്ട്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.