ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവൺമെൻ്റിനെ അട്ടിമറിക്കാൻ ഉന്നതതലത്തിൽ വിദ്യാർത്ഥി പ്രക്ഷോഭത്തിൻ്റെ പേരിൽ കൃത്യമായ പ്ലാനിംഗ് ഏറ്റെടുക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞു. മൂന്നാം വട്ടവും ക്ഷേക്ക് ഹസീന ജയിച്ചു വന്നത് ആസർക്കാരിൻ്റെ നല്ല പ്രവർത്തനം തന്നെയാണ്. 1971 ൽ ബംഗ്ലാദേശ് രാജ്യം രൂപപ്പെട്ട ശേഷം അവിടെ വന്ന മാറ്റങ്ങൾക്ക് ഒക്കെ ഇന്ത്യയുടെ കൈ അയച്ച സഹായങ്ങൾ ആവോളം ഉണ്ടായിരുന്നു. കിഴക്കൻ പാകിസ്ഥാനിലെ ജനതയുടെ ശ്രമഫലമാണ് ബംഗ്ലാദേശിന് സ്വാതന്ത്യം കിട്ടിയത്. അവർക്ക് 30% സംവരണം നൽകി വരുന്നുണ്ട്. എന്നാൽ 2018 കാലഘട്ടത്തിൽ ഈ സംവരണത്തിന് എതിരെ പ്രതിഷേധം നിലനിന്നിരുന്നു. കാരണം തൊഴിലില്ലാ പട കൂടി വരുന്ന സാഹചര്യത്തിൽ അവരെ സംരക്ഷിക്കാൻ കാലകാലങ്ങളിൽ വരുന്ന സർക്കാരുകൾ വേണ്ട രീതിയിൽ ശ്രമിക്കാതിരുന്നാൽ ഇത്തരം പ്രക്ഷോഭങ്ങൾ സ്വാഭാവികമാണ്. 30% സംവരണം 5% മായി കുറയ്ക്കുന്നതിന് ശ്രമങ്ങൾ നടന്നെങ്കിലും അത് ഫലപ്രാപ്തിയിൽ എത്തിയിരുന്നില്ല. അതിന് മുന്നേ പ്രക്ഷോഭങ്ങൾ തുടങ്ങിയിരുന്നു. ഏന്ത് കാര്യങ്ങൾക്കും ഒരു കാരണം ആവശ്യമാണ്. അത് അവിടെ സംഭവിച്ചു. ക്ഷേക്ക് ഹസീനയുടെ സർക്കാർ താഴെ വീണു. ഇതിൻ്റെ പിന്നിൽ അമേരിക്ക നന്നായി കളിച്ചു. ഈ കളി ഇന്ത്യയ്ക്ക് അപകടമാണ്. ചൈനയെ സംബന്ധിച്ച് ചെറിയ വിജയമാണ്. ബംഗ്ലാദേശ് ഇന്ത്യയുടെയും ചൈനയുടേയും നടുക്കാണ്. കടൽ വഴി രാജ്യത്ത് കടക്കാൻ കഴിയും. ഇന്ന് ആ രാജ്യത്തെ 64 ജില്ലകളിൽ പ്രക്ഷോഭം ആഞ്ഞടിക്കുകയാണ്. ജമാ അത്തെ ഇസ്ലാമിയെ നിരോധിച്ചെങ്കിലും ഇപ്പോൾ ബംഗ്ലാദേശ് അവരുടെ കൈകളിൽ എത്തിപ്പെടും. ഇന്ത്യയ്ക്ക് എതിരെ ഉപയോഗിക്കാനാകും. നമ്മളെ സംബന്ധിച്ച് 4000 കിലോമീറ്റർ അതിർത്തി പങ്കിടുന്നു എന്നതാണ്. ഈ സത്യം ചൈനയ്ക്കും അമേരിക്കയ്ക്കും നന്നായി അറിയാം. അമേരിക്ക ബംഗ്ലാദേശിനോട് എയർ ബെയ്സ് ചോദിച്ചതാണ്. എന്നാൽ അത് നൽകാൻ ആ രാജ്യത്തെ ഭരണകർത്താക്കൾ തയ്യാറായില്ല എന്നതും അമേരിക്ക ഓങ്ങി വച്ചിരുന്നതാണ്. മുഹമ്മദ് യൂന്നിസ് ഖാനെ നിയമിക്കുക വഴി അമേരിക്കയ്ക്കും ഒപ്പം ചൈനയ്ക്കും ആശ്വാസമാണ്. എന്നാൽ ചൈന കരുതുന്ന അതേ വികാരമല്ല .അമേരിക്കയ്ക്ക് ഉള്ളത്. അമേരിക്ക ആരു ഭരിച്ചാലും അതിനെതിരെ ഭരിക്കപ്പെടുന്ന ഒരു വിഭാഗം അമേരിക്കയിലുണ്ട്. അവർ ഇന്നും അവിടെ നിലനിൽക്കുന്നുണ്ട്. ഇന്ത്യയെപ്പോലെ ഒരു രാജ്യം എല്ലാ തലത്തിലും ഉയർന്നു വരുന്ന സാഹചര്യത്തിൽ നേരിട്ട് ഏറ്റുമുട്ടുന്നതിന് പകരം കൈവഴികൾ കണ്ടെത്തുകയാണ് അമേരിക്ക. അത് വിദ്യാർത്ഥി പ്രക്ഷോഭമാക്കി മാറ്റി കഴിഞ്ഞു. നാഷണൽ അവാമി ലീഗിലെ നേതാക്കൾ കൊല ചെയ്യപ്പെടുന്നു. കമ്മ്യൂണിസ്റ്റ് കാർ കൊല ചെയ്യപ്പെടുന്നു. ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളും കൃസ്ത്യാനികളും പാഴ്സികളും സിക്കുകാരും കൊല ചെയ്യപ്പെടുന്നു. പ്രക്ഷോഭം വംശീയമായി മാറുന്നു. നമുക്കറിയാം അമേരിക്ക അഫ്ഗാനിസ്ഥാനിൽ ചെയ്തത് ഒരു കമ്മ്യൂണിസ്റ്റ് ഗവൺമെൻ്റിനെ ഇല്ലാതാക്കാൻ താലിബാനെ തയ്യാറാക്കി നിർത്തിയത്റഷ്യയെ തകർക്കാൻ. പിന്നീട് അവർക്കും അവർ പണി നൽകി. സദ്ദാമിനേയും, കേണൽ ഗദ്ദാഭിയേയും അമേരിക്ക നേരിട്ടതും നാം കണ്ടതാണ്. ഇറാൻ ഭരണത്തെ അട്ടിമറിച്ച് ഇസ്ലാമിക് ഭരണത്തെ അവരോധിച്ചതും നാം മറന്നിട്ടില്ല. മാലിദ്വീപ്, ശ്രീലങ്ക, നേപ്പാൾ ഗവൺമെൻ്റുകളിൽ അമേരിക്കയുടെ സ്വാധീനം വളരെ വലുതാണ് ഭൂട്ടാനിൽ മാത്രം അവരുടെ പണി നടന്നില്ല. ക്ഷേക്ക് ഹസീനയെ സംബന്ധിച്ച് മൂന്നാമതും അധികാരത്തിൽ വന്നപ്പോൾ എല്ലാം തികഞ്ഞു എന്ന തോന്നൽ അവരെ മാറ്റി മറിച്ചു. ഭരണത്തിൽ പാളിച്ചകൾ അവിടെ തുടങ്ങി. ചൈന സന്ദർശനം പരാജയപ്പെട്ടതും നോക്കി കാണേണ്ടതാണ്. അവരുടെ ബന്ധുവായ ഒരാൾ സൈനിക തലപ്പത്ത് വന്നതും ചൈനീസ് ചാരനാണെന്ന് അവർ മറന്നുപോയി. അവർ സംവര കാര്യത്തിൽ എടുത്ത നിലപാടും അവർക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.എന്നാൽ ഇന്ത്യയെ സംബന്ധിച്ച് വലിയ വിഷയം തന്നെയാണ്. ബംഗ്ലാദേശ് ഇന്ത്യയുടെ പ്രിയ മിത്രമാണ്. പുതിയ ഗവൺമെൻ്റ് അധികാരത്തിൽ വന്നെങ്കിലും അവിടെ നടക്കുന്ന ന്യൂനപക്ഷ വേട്ട വളരെ ശ്രദ്ധയോടെ ഇന്ത്യ വീക്ഷിക്കുന്നത്. ഒരു സൈനിക ഇടപെടൽ വേണ്ട എന്നതാണ് ഇന്ത്യയുടെ കാഴ്ചപ്പാട്. എന്നാൽ ബംഗ്ലാദേശിനെ സംബന്ധിച്ച് ഇന്ത്യയുടെ ഇടപെടൽ അവർ നോക്കിയിരിക്കുകയാണ്. അത്തരം ഒരിടപെടൽ വരണം എന്ന് ബംഗ്ലാദേശ് ഭരണാധികാരികൾ ആഗ്രഹിക്കുന്നു. എന്നാൽ ഇന്ത്യ പെട്ടെന്ന് ആ രീതിയിലേക്ക് ചിന്തിക്കില്ല. ഇന്ത്യയുടെ ഇടപെടലാണ് അമേരിക്കയും ചൈനയും ആഗ്രഹിക്കുന്നത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.