മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ വ്യവസായി മുകേഷ് അമ്പാനിയുടെ മകന്റെ വിവാഹം ഇന്ന്. ആനന്ദ് അംമ്പാനിയും രാധികാ മെർച്ചന്ർറും തമ്മിലുള്ള വിവാഹം വൈകീട്ട് മുംബൈയിലാണ്. ജിയോ വേൾഡ് കൺവെൻഷൻ സെന്ർററിൽ വിവാഹം വൻ ഉത്സവം ആക്കാനുള്ള ഒരുക്കളെല്ലാം പൂർത്തിയായി
ഇന്ത്യ കണ്ട എക്കാലത്തെയും ആഡംബര വിവാഹം.കോടിക്കണക്കിന് രൂപ പൊടിച്ച് നാല് മാസത്തോളം നീണ്ട ആഘോഷ പരിപാടികൾക്കൊടുവിൽ ആനന്ദ് അമ്പാനി പ്രണയിനി രാധികാ മെർച്ചന്ർറിന് താലി കെട്ടും.
വൈകീട്ട് മൂന്ന് മണിയോടെ ബാന്ദ്ര ബികെസിയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ർററിൽ ചടങ്ങുകൾ ആരംഭിക്കും. കൺവെൻഷൻ സെന്ർറർ പരിസരത്തേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം. ഉച്ചയോടെ മേഖലയിൽ ഗതാഗത നിയന്ത്രണം ഉണ്ടാവുമെന്ന് പൊലീസും അറിയിക്കുന്നു. മോഡൽ കിം കർദാഷിയാൻ മുതൽ ബോക്സർ മൈക് ടൈസൺ വരെ അങ്ങനെ ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന വിവിഐപികളുടെ നീണ്ട നിരയുണ്ട്. സാംസങ് ചെയർമാൻ ജയ് ലീ, ഫിഫി പ്രസിഡന്ർ് ജിയാനി ഇൻഫാന്ർരിനോ, ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായിരുന്ന ബോറിസ് ജോൺസൻ, ടോമി ബ്ലെയർ, ഇന്ത്യയിലെ വിവിധ കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ അങ്ങനെ പട്ടിക നീളും. സ്വകാര്യ ജെറ്റുകളുടെ നൂറിലേറെ സർവീസുകൾ അതിഥികളുടെ ആവശ്യാനുസരണം ഉപയോഗിക്കാനായി ബുക്ക് ചെയ്ത് കഴിഞ്ഞു.
അമ്പാനി കുടുംബത്തിന്റെ ആസ്ഥാനമായ ഗുജറാത്തിലെ ജാംനഗറിൽ തുടങ്ങിയ ആഘോഷ പരിപാടികളാണ് അന്തിമ ഘട്ടത്തിലേക്ക് എത്തി നിൽക്കുന്നത്. ബിൽഗേറ്റ്സും , മാർക്ക് സക്കർബെർഗും അടക്കം ആദ്യത്തെ ചടങ്ങിനെത്തിയ വിവിഐപി അതിഥികളുടെ പട്ടിക കണ്ടാൽ ആരും അമ്പരക്കും. പോപ് ഗായിക റിഹാനയുടെ സംഗീത വിരുന്നും ഉണ്ടായിരുന്നു. പിന്നാലെ യൂറോപ്പിൽ ആഢംബര കപ്പലിൽ ആഘോഷത്തിന്ർറെ രണ്ടാം ഘട്ടം തുടങ്ങൂം.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.