
പ്രകാശ് കലാകേന്ദ്രത്തിൻ്റെ ഓണം മധുരം.
ശർക്കര പാണിയാക്കി തേങ്ങ ഇടിച്ച് പിഴിഞ്ഞ് ചേരുവകൾ ഓരോന്നായി ചേർത്ത് അധ്വാനത്തിൻ്റെ താളത്തിൽ മറിച്ചും തിരിച്ചും കിണ്ടി അലുവ പാകപ്പെടുത്തുന്നത് കാണാൻ കൗതുകത്തോടെ ആളുകൾ എത്തി.
പ്രകാശ് കലാകേന്ദ്രത്തിൻ്റെ 66 ആം വാർഷികാഘോഷത്തിൻ്റെ ഭാഗമായ ഓണം മധുരം പരിപാടിയിലാണ് അലുവ കിണ്ടലും പാചക മത്സരവും സംഘടിപ്പിച്ചത്.
എം നൗഷാദ് എം എൽഎ മുഖ്യാതിഥിയായി.
പുതു തലമുറയുടെ കാഴ്ചകൾക്ക് അന്യമായ അലുവ കിണ്ടൽ യുവാക്കൾ ആവേശത്തോടെ ഏറ്റെടുത്തു. നൗഷാദ് എംഎൽഎ യും ചട്ടുകം എടുത്ത് അലുവ കിണ്ടി. ഉച്ചയോടെ അലുവ കൂട്ടൊരുക്കി
10 മണിക്കൂറ് കൊണ്ട് 100 കിലോ അലുവയാണ്കിണ്ടിയെടുത്തത്.
ചേരുവകളുടെ കണക്കിൽ ആശാനും വയോധികനുമായ കണക്കൻ രാമചന്ദ്രൻ നേതൃത്വം നൽകി.
ഓണത്തിൻ്റെ ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകൾ ഉണർത്തി വൈവിധ്യങ്ങളായ പായസത്തിൻ്റേയും ഓണപലഹാരങ്ങളുടേയും മധുരം കിനിയുന്ന നറുമണം എങ്ങുംപരന്നു. ഉണ്ണിയപ്പം,നെയ്യപ്പം, മുന്തിരികൊത്ത്, ഈന്തപ്പഴ പായസം, മുളയരിപായസം, അവിൽ പായസം തുടങ്ങിയ വൈവിധ്യങ്ങളായ വിഭവങ്ങൾ
മത്സരത്തിൽ നിരന്നു.
സ്ത്രീകളും പുരുഷന്മാരും ഉൾപ്പടെ അമ്പതോളം പേർ 12 ടീമുകളിലായി പാചക മത്സരത്തിൽ അണിനിരന്നു. കലാകേന്ദ്രം മുദ്രാഗാനത്തിൻ്റെ പ്രകാശനം എഴുത്തുകാരൻ നന്ദകുമാർ കടപ്പാൽ നിർവ്വഹിച്ചു. ചടങ്ങിൽ വച്ച് അമ്മമാർക്കുള്ള ഓണ കോടി വിതരണ
വും എം.നൗഷാദ് നിർവ്വഹിച്ചു.
ഗാനരചന നടത്തിയ ഹ്യൂമൺ സിദ്ദിക്കിനേയും സംഗീതം നിർവ്വഹിച്ച
നിധിൻ കെ ശിവയേയും ചടങ്ങിൽ ആദരിച്ചു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.