
തിരുവനന്തപുരം: സംസ്ഥാനത്തെ 24000 ത്തോളം വരുന്ന പെൻഷൻകാരുടെ പെൻഷൻ തടസ്സപ്പെട്ടിരുന്നു. അസുഖ ബാധിതരായി വീട്ടിൽ കഴിയുന്ന 75 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ് ഇവർ. പോസ്റ്റൽ വകുപ്പ് കേന്ദ്ര സർക്കാരിൻ്റെ ഭാരത് കോഷ് എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തതായിരുന്നു കാരണം . എന്നാൽ ഈ പ്രശ്നത്തിന് താൽക്കാലിക പരിഹാരം കാണാൻ കഴിഞ്ഞു. നാളെ മുതൽ പെൻഷൻ കിട്ടി തുടങ്ങുമെന്ന് ട്രഷറി ഡയറക്ടറുടെ ആഫീസിൽ നിന്നും ന്യൂസ് 12 ഇന്ത്യ മലയാളത്തിന് അറിയാൻ കഴിഞ്ഞത്. ഓഫീസിൽ വിളിച്ചതിൻ്റെ ഫലമായി ഈ കാര്യം അറിയിച്ചത്. എന്നാൽ അടുത്ത മാസം മുതൽ പ്രശ്നം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഡയറക്ട്രേറ്റ് വ്യക്തമായ ഉത്തരം നൽകിയില്ല
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.