ദില്ലിയിൽ അമിത്ഷായുടെ വീട്ടിൽ തിരക്കിട്ട്‌ചർച്ച, ദില്ലിയുടെ മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും.

ന്യൂദില്ലി:ഡൽഹി ഭരണം ബിജെപി പിടിച്ചതോടെ സർക്കാർ രൂപീകരണ ചർച്ച ആരംഭിച്ചു. ബിജെപി പാർലമെൻ്റി യോഗം ചേർന്ന് വൈകാതെ മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കും. അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പർവേശ് വർമ മുഖ്യമന്ത്രിയാകാണ് കൂടുതൽ സാധ്യത.ഡൽഹി മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനാണ് പർവേശ് ശർമ. ഡൽഹി ബിജെപിയിലെ പ്രമുഖനായ വിജേന്ദർ ഗുപ്തയുടെ പേരും സജീവ പരിഗണനയിലുണ്ട്.ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച് ദേവയും മോത്തി നഗറിൽ നിന്ന് വിജയിച്ച ഹരീഷ് ഖുറാനയുടെ പേരും ഉയരുന്നുണ്ട്. രജൗരി ഗാർഡൻ മണ്ഡലത്തിൽ വിജയിച്ച മജീന്ദർ സിംഗ് സിർസക്കും സാധ്യതയുണ്ട്.മുഖ്യമന്ത്രി ആരാകണമെന്ന് കാര്യത്തിലാകും ആദ്യംതീരുമാനം. പിന്നീട് വകുപ്പുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കും. അമിത്ഷായുടെ വസതിയിലാണ് കൂടിക്കാഴ്ച.ബിജെപി അധ്യക്ഷൻ ജെപി നദ്ദയും വസതിയിലെത്തി. ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ചിദേവയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ബിജെപി നേതാവ് പര്‍വേഷ് വര്‍മ്മയും കൈലാസ് ഗെഹലോട്ടും ലെഫ്റ്റ്നന്‍റ് ഗവര്‍ണരെരാവിലെ തന്നെ കാണാനെത്തി. ഇന്ന് വൈകുന്നേരത്തോടെ കാര്യങ്ങളുടെ പോക്ക് മനസ്സിലാകും. വിമതശബ്ദം ഉയരാൻ അനുവദിക്കില്ല കൃത്യമായ ഭരണം മുഖ്യമെന്നാണ് നേതാക്കളുടെ നിലപാട്. സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം നിർണായകമാകും..


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading