കൊച്ചി:ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ചിത്രം ” ഒരു അന്വേഷണത്തിന്റെ തുടക്കം” നവംബർ എട്ടിന് പ്രദർശനത്തിനെത്തുന്നു.എം എ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി. എം. കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത്, അദ്ദേഹം തന്റെ ഡയറിയിൽ എഴുതിയ ഒരു കേസിന്റെ കുറിപ്പുകൾ വികസിപ്പിച്ചാണ് എം എ നിഷാദ് ഈ ചിത്രത്തിന്റെ കഥ തയ്യാറാക്കിയത്.
വാണി വിശ്വനാഥ്, സമുദ്രകനി,മുകേഷ്, അശോകൻ,ബൈജു സന്തോഷ്,സുധീഷ്, ശിവദ,ദുർഗ്ഗ കൃഷ്ണ, മഞ്ജു പിള്ള,സ്വാസിക, അനുമോൾ,ആഭിജ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു,സുധീർ കരമന,ഇർഷാദ്, ജാഫർ ഇടുക്കി, രമേശ് പിഷാരടി,ഷഹീൻ സിദ്ദിഖ്,കോട്ടയം നസീർ,കൈലാഷ്, ബിജു സോപാനം, കലാഭവൻ ഷാജോൺ, സായ്കുമാർ, കലാഭവൻ നവാസ്, ജോണി ആന്റണി, പി ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, ഉമാ നായർ, സ്മിനു സിജോ, അനു നായർ, സിനി എബ്രഹാം, ദിൽഷ പ്രസാദ്, ഗൗരി പാർവതി, മഞ്ജു സുഭാഷ്, ജയകൃഷ്ണൻ, ജയകുമാർ, ജയശങ്കർ, അനീഷ് ഗോപാൽ, ചെമ്പിൽ അശോകൻ, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവിൽ, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, ഭദ്ര, പ്രിയാ രാജീവ്, അഞ്ജലീന എബ്രഹാം, ജെനി,അഞ്ചു ശ്രീകണ്ഠൻ തുടങ്ങിയവരോടൊപ്പം സംവിധായകൻ എം എ നിഷാദ് സുപ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ ഏകദേശം അറുപതിലധികം താരങ്ങൾ അഭിനയിക്കുന്നു.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ
ഛായാഗ്രഹണം വിവേക് മേനോൻ നിർവ്വഹിക്കുന്നു. ചിത്രസംയോജനം- ജോൺകുട്ടി,സംഗീതം- എം ജയചന്ദ്രൻ, പശ്ചാത്തല സംഗീതം- മാർക്ക് ഡി മൂസ്, ഗാനരചന-പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി, ഓഡിയോഗ്രാഫി-എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ- ബെന്നി, കലാസംവിധാനം- ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം-സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി,ചീഫ് അസോസിയേറ്റ് ഡയറക്ടർ- കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടർ-രമേശ് അമാനത്ത്,വി എഫ് എക്സ്: പിക്ടോറിയൽ, സ്റ്റിൽസ്-ഫിറോസ് കെ ജയേഷ്,ആക്ഷൻ ഫീനിക്സ് പ്രഭു,ബില്ല ജഗൻ, കൊറിയോഗ്രാഫർ- ബൃന്ദ മാസ്റ്റർ, ഡിസൈൻ-യെല്ലോ യൂത്ത്,പി ആർ ഒ-എ എസ് ദിനേശ്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.