കൊച്ചി:ചങ്ക് പൊടിഞ്ഞു പോകും ആ രീതിയിൽ ആണ് ആ കൊച്ചിനെ അവിടെ ഇട്ടു ചവിട്ടി കൂട്ടുന്നത് ഞാൻ കണ്ടത് “”
നന്ദകുമാർ ഫിലിംസിന്റെ ബാനറിൽ നിർമിച്ച് നന്ദകുമാർ എ പി തിരക്കഥയെഴുതി സംവിധാനം ചെയ്ത ” കറുപ്പ് ” എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി.
കുളപ്പുള്ളി ലീല,കൊച്ചു പ്രേമൻ,പ്രസാദ് മുഹമ്മ,തോമസ്,ഡിജു വട്ടോളി,സുഹൈൽ,ആഷ്‌ലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം-
സനു സിദ്ദിഖ്,
സംഗീതം-
എത്തിക്സ് മ്യൂസിക് കൊച്ചി,
എഡിറ്റിംഗ്-
നന്ദകുമാർ,സനു,
ആർട്ട്-അനിൽ,
കോസ്റ്റ്യൂംസ്-ബിന്ദു,
മേക്കപ്പ്-അഭി,
പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോ-എൻ പടം മോഷൻ പിക്ചേഴ്സ്.
” ആലപ്പുഴ പുത്തനങ്ങാടി എന്ന ഗ്രാമത്തിൽ നടന്ന ഒരു കൊലപാതകം. പ്രതികളെ കണ്ടെത്താൻ,ഇരുട്ടിൽ നിന്നും മറ നീക്കി സത്യത്തെ പുറത്തേക്ക് കൊണ്ടു വരാനുള്ള ശ്രമം…ഇതാണ്
“കറുപ്പ് ” എന്ന സിനിമ.
കാച്ചി എന്ന പയ്യനെ കൊന്നത് ആരാണെന്നും അവൻ മരിക്കാനിടയായ സാഹചര്യം എന്താണെന്നും അതു ഇനി ഒരു കുടുംബത്തിലും ഉണ്ടാവരുത് എന്നാണ് ‘കറുപ്പി’ന്റെ ഇതിവൃത്തം” സംവിധായകൻ നന്ദകുമാർ പറഞ്ഞു.
പി ആർ ഒ-എ എസ് ദിനേശ്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.