എടത്വ:അമേരിക്കയുടെ പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട ഡൊണൾഡ് ട്രംമ്പിന് ലയൺസ് ക്ലബ്ബ് ഓഫ് എടത്വാ ടൗൺ ആശംസകൾ നേർന്നു.
ചരിത്രപരമായ മഹത്തായ തിരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിക്കുകയും ജനങ്ങളുടെ നന്മ ലക്ഷ്യം വെച്ച് സുസ്ഥിര വികസനം,ആഗോള സമാധാനം,സ്ഥിരത,സമൃദ്ധി എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതോടോപ്പം സാങ്കേതികവിദ്യ, പ്രതിരോധം, ഊർജം, ബഹിരാകാശം തുടങ്ങി നിരവധി മേഖലകളിലുടനീളമുള്ള ഇന്ത്യ-യുഎസ് സമഗ്രമായ ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സഹായിക്കട്ടെയെന്നും ആശംസിച്ചു.
ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡന്റ് ഡോ ജോൺസൺ വി.ഇടിക്കുള,സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ എന്നിവർ ചേർന്ന് വൈറ്റ് ഹൗസിലേക്ക് ഇമെയിൽ മുഖേനയും
തപാൽ വഴിയും ആണ് ആശംസ അയച്ചത്.
ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി ഏർപ്പെടുത്തിയ മാർട്ടിൻ ലൂഥർ കിംങ്ങ് ഔട്ട്സ്റ്റാൻ്റിങ്ങ് കമ്മ്യൂണിറ്റി സർവീസസ് അവാർഡ് ജേതാവും ഐക്യ രാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ കൂടിയാണ് ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ഡോ. ജോൺസൺ വി ഇടിക്കുള.
ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ നിരവധി സാമൂഹിക ക്ഷേമ ജീവകാരുണ്യ,പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ ആണ് നടത്തി കൊണ്ടിരിക്കുന്നത്. വിശപ്പ് രഹിത എടത്വ പദ്ധതി ഇതിനോടകം 247 ദിവസങ്ങൾ പിന്നിട്ടു.ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ കുവൈറ്റിലെ പ്രവാസി അംഗങ്ങളുടെ സംഗമം നടത്തിയിരുന്നു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.