എൻ വി കൃഷ്ണവാര്യർ സാഹിത്യ പുരസ്കാരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിക്ക്.

തിരുവനന്തപുരം: പത്രാധിപർ, വൈജ്ഞാനിക സാഹിത്യകാരൻ,ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടർ, ബഹുഭാഷ പണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തനായ എൻ വി കൃഷ്ണവാര്യരുടെ സ്മരണയ്ക്കായി സാഹിത്യ സെമിനാറുകൾ   ചരമ ദിനാചരണം  എന്നിവയ്ക്ക് പുറമേ  സദ്ഭാവന ട്രസ്റ്റ് പ്രസിദ്ധീകരിച്ച ചരിത്രം വെളിച്ചത്തിലേക്ക് ശ്രീചിത്രഗാഥ എന്ന കൃതി രചിച്ച അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയാണ് 2023ലെഎൻ വി പുരസ്കാരത്തിന് അർഹയായത്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം .ഡോക്ടർ സി ജി രാമചന്ദ്രൻ നായർ, ഡോക്ടർ ജോർജ് വർഗീസ്, ഡോക്ടർ എം ആർ തമ്പാൻ എന്നിവരാണ് കൃതി തിരഞ്ഞെടുത്തത്. തിരുവിതാംകൂർ രാജവംശത്തിന്റെ ഒരു നിശ്ചിത കാലഘട്ടത്തിലെ വെളിച്ചം കാണാത്ത ചരിത്രത്തോടൊപ്പം അക്കാലത്തെ രാഷ്ട്രീയ സാമൂഹ്യ ചരിത്രവും ഈ കൃതി അനാവരണം ചെയ്യുന്നു എന്ന് ജഡ്ജിങ് കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്.  ഒക്റ്റോബർ 23ന് പ്രസ് ക്ലബ്ബിൽ ചേരുന്ന യോഗത്തിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പുരസ്കാരം നൽകുo. ഡോക്ടർ ബി എസ് ബാലചന്ദ്രൻ എൻ വി കൃഷ്ണവാര്യർ അനുസ്മരണ പ്രഭാഷണം എം എം ഹസ്സൻ മുഖ്യപ്രഭാഷണം നടത്തും.പത്രസമ്മേളനത്തിൽ ഡോ എം ആർ തമ്പാൻ, ബിഎസ് ശ്രീലക്ഷ്മി, മഞ്ചു ശ്രീകണ്ഠൻ എന്നിവർ പങ്കെടുത്തു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.