“നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ നേർക്കുനേർ പോര്”

തിരുവനന്തപുരം:നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ നേർക്കുനേർ പോര്. ചോദ്യോത്തരവേള മുതൽ ആരംഭിച്ച വാക്പോര് സഭ പിരിയും വരെയും നീണ്ടു. വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉൾപ്പെടെയായിരുന്നു ഇരുവരുടെയും വെല്ലുവിളി.

പ്രതിപക്ഷ നേതാവിനെതിരെ ആദ്യം വിമർശനം തുടങ്ങിയത് മുഖ്യമന്ത്രി. ചോദ്യോത്തരവേള ബഹിഷ്കരിച്ച പ്രതിപക്ഷത്തിന് വിമർശനം. സ്പീക്കറെ അധിക്ഷേപിച്ച് നിലവാരമില്ലാത്ത പ്രതിപക്ഷനേതാവാണ് താനെന്ന് തെളിയിച്ചെന്ന് മുഖ്യമന്ത്രി.

അടിയന്തര പ്രമേയ ചർച്ചയ്ക്കായി മടങ്ങിയെത്തിയ പ്രതിപക്ഷ നേതാവിൻ്റെ ആദ്യ മറുപടി അതിനെതിരെ. തന്റെ പ്രാർത്ഥന എന്തെന്ന് പ്രതിപക്ഷ നേതാവിൻ്റെ വെളിപ്പെടുത്തൽ. അങ്ങയെപ്പോലെ അഴിമതിക്കാരനാവരുതെന്നാണ് തന്‍റെ പ്രാര്‍ത്ഥനയെന്നു പറഞ്ഞതിന് പിണറായി വിജയൻ ആരെന്നും, വി.ഡി സതീശൻ ആരെന്നും സമൂഹത്തിന് ധാരണയുണ്ടെന്ന് മുഖ്യമന്ത്രിയുടെ തിരിച്ചടി.

ചെകുത്താൻ വേദം ഓതുന്നത് പോലെയാണ് മുഖ്യമന്ത്രിയുടെ അഴിമതി വിരുദ്ധ പ്രസ്താവന എന്ന് പ്രതിപക്ഷ നേതാവ് കടുപ്പിച്ചു.

ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ . സതീശന്‍അല്ല പിണറായി എന്ന് തിരിച്ചടി. അതിനിടയിൽ പ്രതിപക്ഷ നേതാവിൻ്റെ പ്രസംഗം സഭ ടി വി കട്ട് ചെയ്തു. സഭയ്ക്ക് പുറത്തും മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രൂക്ഷ വിമർശനമാണ് നടത്തിയത്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.