മലപ്പുറം:പി.വി അൻവർ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ്. എ.ഡി ജി പി അജിത് കുമാറിൻ്റെ തൊപ്പി തെറിപ്പിക്കുമെന്നു പറഞ്ഞ അൻവറിൻ്റെ വാക്കുകൾ സഫലമായി എന്നാണ് അദ്ദേഹത്തിൻ്റെ വാദം ഫെയ്സ്ബുക്ക് പേജിലെഴുതിയ പൂർണ്ണമായ വാചകങ്ങൾ ഇവിടെ വായിക്കാം.
അജിത്ത് കുമാറിന്റെ തലയിൽ നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ,,
പി.വി.അൻവർ
പുത്തൻ വീട്ടിൽ അൻവർ
അതേസമയം താൻ ഇന്നലെ ചെന്നെയില്‍ പോയെന്നത് ശരിയാണെന്ന് പി.വി.അൻവർ എം.എൽ.എ. മഞ്ചേരിയിൽ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ നയവിശദീകരണ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു പ്രതികരണം. ആർഎസ്എസ് കേന്ദ്രത്തിലേക്കാണ് പോകുന്നതെങ്കിൽ ഈ സർക്കാർ പൂർണ്ണ പിന്തുണ തന്നേനെയെന്നും അൻവർ കുറ്റപ്പെടുത്തി. ഡി.എം.കെ നേതാക്കളെയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെയും വാനോളം പുകഴ്ത്തി കൊണ്ടായിരുന്നു സംസാരം.
ഞാന്‍ ഇന്നലെ ചെന്നെയില്‍ പോയെന്നത് ശരിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് നിലപാടുള്ള പാര്‍ട്ടിയാണ് ദ്രാവിഡ മുന്നേറ്റ കഴകം. അതിലെ നേതാവിനെയും പാര്‍ട്ടിയേയും ഞാന്‍ പോയി കണ്ടു. ഞാന്‍ ആര്‍. ആര്‍.എസ്സിന്റെ കേന്ദ്രത്തിലേക്കാണ് പോയതെങ്കില്‍ ഇവിടുത്തെ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കിയേനെ’, അൻവർ പറഞ്ഞു.
ഇന്ന് ഒരു സംഭവമുണ്ടായി, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും മുതിര്‍ന്ന സെക്രട്ടറി രാവിലെ തന്നെ ചെന്നെയിലേക്ക് പോയിരിക്കുകയാണ്. വ്യോമസേനയുടെ എയര്‍ ഷോയില്‍ പങ്കെടുക്കാന്‍ പോയ തമിഴ്‌നാട് മുഖ്യമന്ത്രിയെ തനിക്കെതിരെ പ്രസ്താവന നല്‍കാനായി അവിടെ പോയി തിരക്കി കണ്ടുപിടിച്ച് സന്ദര്‍ശിച്ചിരിക്കുകയാണ് കേരള മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന സെക്രട്ടറി- – അന്‍വര്‍ ആരോപിച്ചു
ഫാസിസ്റ്റ് ശക്തികള്‍ക്ക് തമിഴ്‌നാട്ടിലേക്ക് പ്രവേശനം നല്‍കാത്തവരാണ് ഡി.എം.കെ. അത്തരത്തിലൊരു നേതാവിനെ എങ്ങനെ തിരഞ്ഞു പോകാതെയിരിക്കും. കേരളത്തിനൊരു അത്താണിക്കു വേണ്ടി താന്‍ നടത്തിയ പരിശ്രമത്തിനു നേരെ ഫാസിസ്സത്തിന്റെ മറ്റൊരു മുഖമായ മുഖ്യമന്ത്രി കടക്കല്‍ കത്തിവെച്ചുന്നും പി.വി അൻവർ പറഞ്ഞു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.