കൊല്ലം: യന്ത്രത്തകരാറിനെത്തുടര്‍ന്ന് മത്സ്യബന്ധന ബോട്ടില്‍ കടലില്‍ അകപ്പെട്ട ഒന്‍പത് മത്സ്യത്തൊഴിലാളികളെ നീണ്ടകര ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷപെടുത്തി കരയ്‌ക്കെത്തിച്ചു. വല്ലാര്‍പാടത്തമ്മ എന്ന ബോട്ടാണ് കടലില്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഫിഷറീസ് ഗാര്‍ഡ് ഹരിലാല്‍, ലൈഫ് ഗാര്‍ഡ് മാര്‍ട്ടിന്‍, റോയി, സ്രാങ്ക് കുഞ്ഞുമോന്‍, ഡ്രൈവര്‍ ബൈജു എന്നിവര്‍ പങ്കെടുത്തു.
ട്രോളിങ് നിരോധനത്തിന് ശേഷം 241 മത്സ്യത്തൊഴിലാളികളെയാണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ രക്ഷപെടുത്തിയത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.