പൊന്നാനി മുൻ സി.ഐ ൽ തുടങ്ങി,തിരൂർ മുൻ ഡിവൈഎസ്പിയിൽക്കൂടി മലപ്പുറം എസ് പി സുജിത്ത് ദാസിലവസാനിക്കുന്ന പീഡന പരാതി,പി.വി. അൻവറിന്‍റെ വെളിപ്പെടുത്തലിനെ തുടർന്ന് സസ്പെൻഷനിലായ മലപ്പുറം മുൻ എസ്പി സുജിത് ദാസിനെതിരേ പീഡന പരാതിയുമായി വീട്ടമ്മ. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയപ്പോൾ തന്നെ മലപ്പുറം എസ്പി സുജിത് ദാസ് പൊന്നാനി മുന്‍ സി.ഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചെന്നും തിരൂര്‍ മുന്‍ ഡിവൈ.എസ്.പി വി.വി. ബെന്നി ഉപദ്രവിച്ചെന്നുമാണ് യുവതിയുടെ പരാതി.
2022ലാണ് പീഡനം നടന്നതെന്ന് പരാതിയിൽ പറയുന്നു. ആദ്യം പരാതി നൽകിയ പൊന്നാനി സി.ഐ വിനോദാണ് ആദ്യം വീട്ടിലെത്തി ബലാത്സംഗം ചെയ്തത്. ഈ പരാതി ഡി.വൈ.എസ്.പി ബെന്നിക്ക് കൈമാറിയെന്നും എന്നാൽ, ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചതായും ഇവർ പറയുന്നു. പരിഹാരം ഇല്ലാത്തതിനാല്‍ മലപ്പുറം എസ്പിയെ കണ്ടുവെന്നും എന്നാല്‍ സുജിത് ദാസും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി പറയുന്നു.കേരളത്തിലെ ഒരു ദൃശ്യമാധ്യമത്തിലാണ് യുവതിയുടെ പരാതി വന്നത്. ഈ പരാതി കെട്ടിച്ചമച്ചതാണോ,ഇനി കുറച്ചു കഴിയുമ്പോൾ തിരിച്ചു പറയുമോ എന്ന മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു അവരുടെ ഉത്തരം.സത്യത്തിൽ ഇതിൻ്റെ ഉദ്ദേശശുദ്ധി മനസ്സിലാകുന്നുവോ വായനക്കാർക്ക് നിങ്ങൾ പ്രതികരിക്കുക.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.