നരേന്ദ്ര മോഡി സർക്കാർ കോർപ്പറേറ്റ് കൊള്ളക്കാർക്കു വേണ്ടി രാജ്യത്തെ ഒറ്റുകൊടുത്തുവെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എ ഐ ടി യു സി സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിൽ വെച്ച് ജെ ചിത്തരഞ്ജൻ ഫൗണ്ടേഷൻ്റെ അവാർഡ് തിരുപ്പൂർ എം പി യും എ ഐ ടി യു സി ദേശീയ സെക്രട്ടറിയുമായ കെ സുബ്ബരായന് സമർപ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലേബർ കോഡുകളുടെ മറവിൽ തൊഴിലാളികളെ ഉന്മൂലനം ചെയ്യാനുള്ള മോഡിയുടെ ശ്രമം അനുവദിക്കാൻ കഴിയില്ല. മോഡിയുടെ ആൻ്റി ലേബർ കോഡുകൾ പിൻവലിക്കേണ്ടി വരും.
രാജ്യം അപകടത്തിലാണെന്ന് പറഞ്ഞുകൊണ്ട് ജനശ്രദ്ധ തിരിച്ചു വിടുന്ന തന്ത്രമാണ് നരേന്ദ്ര മോഡി പയറ്റുന്നത്.
പശ്ചിമേഷ്യയിൽ യുദ്ധക്കെടുതിയ്ക്ക് ഇരകളാകുന്ന ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനുണ്ട്. ആ ഉത്തരവാദിത്തം നിറവേറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കറിന് കത്തയച്ചിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധക്കൊതിയന്മരായ ഇസ്രയേലിലെ സയണിസ്റ്റുകളുടെ ഏറ്റവും അടുത്ത ബന്ധു അമേരിക്കയാണ്. സ്വന്തം മണ്ണിൽ നിന്ന് ആട്ടിയോടിക്കപ്പെടുന്ന പലസ്തീൻ ജനതയ്ക്ക് ഐകൃദാർഢ്യം പ്രഖ്യാപിക്കുകയും യുദ്ധവെറിയന്മാരെ ഒറ്റപ്പെടുത്തുകയും വേണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
എൽ ഡി എഫ് സർക്കാർ ഇന്ത്യയ്ക്കാ കെ പ്രതീക്ഷ നൽകുന്ന ഒരു ഇടതുപക്ഷ ബദലാണ്. വിമർശനങ്ങൾ ഉണ്ടാകും. എ ഐ ടി യു സി യ്ക്ക് സർക്കാരിൻ്റെ പല നയങ്ങളോടും വിമർശനമുണ്ട്. അത് യാഥാർത്ഥ്യമാണ്. എൽ ഡി എഫ് സർക്കാരിൻ്റെ അമ്മയാണ് എ ഐ ടി യു സി . സർക്കാരിനെ ശക്തിപ്പെടുത്താനും സംരക്ഷിക്കാനും മികച്ച മാതൃകയായി ഉയർത്തിക്കാട്ടുന്നതിനുമാണ് വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
റവന്യൂ മന്ത്രി കെ രാജൻ അവാർഡ് സമർപ്പണം നടത്തി.
ഇന്ത്യയിലെ തൊഴിലാളികൾ വർഗ്ഗഐക്യത്തോടെ മുന്നേറേണ്ട പ്രതിസന്ധിയുടെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കെ സുബ്ബരായൻ എം പി അഭിപ്രായപ്പെട്ടു. എ ഐ ടി യു സി സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിൽ വെച്ച് ജെ ചിത്തരഞ്ജൻ ഫൗണ്ടേഷൻ്റെ അവാർഡ് ഏറ്റുവാങ്ങിയ ശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു തിരുപ്പൂർ എം പി. കേന്ദ്ര സർക്കാരിന്റെ വർഗ്ഗീയ അജണ്ടകളെ പൊളിക്കാനുള്ള ഏകമാർഗ്ഗം വർഗ്ഗഐക്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള പത്ര പ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് എടപ്പാളിനെ ചടങ്ങിൽ ആദരിച്ചു.
എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേരളമഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ, എ ഐ ടി യു സി നേതാക്കളായ കെ എസ് ഇന്ദുശേഖരൻ നായർ, കെ മല്ലിക, സി പി മുരളി, ജയശ്ചന്ദ്രൻ കല്ലിംഗൽ തുടങ്ങിയവർ സംഘാടക സമിതി ചെയർമാനും സി പി ഐ ജില്ലാ സെക്രട്ടറിയുമായ കെ കെ വത്സരാജ് സ്വാഗതം പറഞ്ഞു. എ ഐ ടി യു സി ജില്ലാ ജോ.സെക്രട്ടറി വി ആർ മനോജ് നന്ദി പറഞ്ഞു. എ ഐ ടി യു സി ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുത്തു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.