ഓച്ചിറ:മുക്കുപണ്ടം പണയംവെച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം തട്ടിയെടുത്ത പ്രതി പിടിയിലായി. കായംകുളം, കൃഷ്ണപുരം, നന്ദാവനത്തിൽ മണിയൻ മകൻ ഉണ്ണികുട്ടൻ (33) ഓച്ചിറ പോലീസിന്റെ പിടിയിലായത്. ഒക്‌ടോബർ 30 ന് വവ്വക്കാവ് പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിൽ വ്യാജ ആധാർ കാർഡിന്റെ പകർപ്പ് നൽകി ഒരു പവൻ വരുന്ന മുക്കുപണ്ടം പണയപ്പെടുത്തി ഇയാൾ പണം തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പ് മനസ്സിലാക്കിയ ധനകാര്യ സ്ഥാപനത്തിലെ മാനേജർ പോലീസിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ പേരിൽ നിരവധി മോഷണ കേസുകളും മറ്റു കേസുകളും നിലവിലുണ്ട്. ഓച്ചിറ പോലീസ് ഇൻസ്‌പെക്ടർ സുജാതൻ പിള്ള എസ്.ഐ നിയാസ്, എസ്.സിപിഒ മാരായ അനു, കനീഷ് എന്നിവിരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.