തിരുവനന്തപുരം. ക്രമസമാധാന ചുമതലയിൽ നിന്ന് എം.ആർ അജിത് കുമാറിനെ മാറ്റുന്നതിൽ ഉടൻ തീരുമാനം. തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനം വേണമെന്ന് സി.പി.ഐ. ഇന്നലെ ചേർന്ന മന്ത്രിസഭ ഉപസമിതിയിൽ സി.പി.ഐ മന്ത്രിമാർ നിലപാട് വ്യക്തമാക്കി. നടപടി അനന്തമായി നീട്ടിക്കൊണ്ട് പോകാൻ കഴിയില്ല. എഡിജിപി യിൽ ഒരു വിട്ട് വീഴ്ച്ചയും ഇല്ലെന്നു മന്ത്രി സഭ ഉപ സമിതിയിൽ സി.പി.ഐ. റിപ്പോർട്ട് വന്നാൽ നടപടി എന്ന് മുഖ്യമന്ത്രി. വേഗം വേണമെന്ന് മന്ത്രി കെ രാജൻ യോഗത്തിൽ ആവശ്യപ്പെട്ടു.
എഡിജിപിയെ മാറ്റും, അല്പം കാത്തിരിക്കണം,ബിനോയ് വിശ്വം
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്. എഡിജിപി വിവാദത്തിൽ സംസ്ഥാന നേതൃ യോഗത്തിൽ ശക്തമായ വിമർശനം ഉയർന്നതോടെയാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും അൽപ്പം കൂടി കാത്തിരിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞത്. ഡിജിപിയുടെ നേതൃത്വത്തിൽ എഡിജിപിക്കെതിരെ നടക്കുന്ന അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ട കാര്യവും ബിനോയ് വിശ്വം യോഗത്തെ അറിയിച്ചു. നടപടി വൈകുന്നതിൽ സിപിഐയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.
പി.വി അൻവറിന്റെ പരാതിയിന്മേലുള്ള
ഉന്നത തല സമിതി അന്വേഷണ റിപ്പോർട്ട്. സംസ്ഥാന പോലീസ് മേധാവി ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിച്ചേക്കും.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.