സുനക്കിന് ശേഷം കറുത്ത വർഗ്ഗക്കാരി കൺസർവേറ്റീവ് പാർട്ടിയുടെ തലപ്പത്തേക്ക്.

ലണ്ടൻ: ബ്രിട്ടനിൽ ഇപ്പോൾ പ്രതിപക്ഷകക്ഷി നേതാവിന്റെ സ്ഥാനത്തേക്ക് കെമി ബേഡ നോക്കിനെതിരഞ്ഞെടുത്തു. കെമി (44) നൈജീരിയൻ വംശജയാണ്.രണ്ടു പേരായിരുന്നു സുനക്കിൻ്റെ പിൻഗാമിയെ കണ്ടെത്താനുള്ള വോട്ടെടുപ്പിൽ പങ്കെടുത്തത്. കെമിയും, റോബർട്ട് ജെൻറിക്കും.

ഇവർ കഴിഞ്ഞ സുനക്ക് മന്ത്രിസഭയിൽ മന്ത്രിമാരായിരുന്നു. കെമി 53,806 വോട്ട് കിട്ടിയപ്പോൾ റോബർട്ടിന് 41,388 വോട്ടുകൾ നേടാനെ കഴിഞ്ഞുള്ളു.ബ്രിട്ടനിലെ പ്രധാന രാഷ്ട്രീയ പാർട്ടിയാണ് കൺസർവേറ്റീവ് പാർട്ടി .അതിൻ്റെ തലപ്പത്ത് എത്തുന്ന ആദ്യ കറുത്ത വർഗ്ഗക്കാരിയാണ് കെമി ബേഡനോക്ക്.നൈജീരിയൻ ദമ്പതികളുടെ മകളായി യുകെയിൽ ജനനം. ഭർത്താവ് ഹാമിഷ് ബേഡ നോക്, സോയ്ചെ ബാങ്ക് ഉദ്യേഗസ്ഥൻ. നേരത്തേ കൗൺസിലറുമായിരുന്നു.

എന്നെ തിരഞ്ഞെടുത്ത എല്ലാവർക്കും നന്ദി. മാറ്റത്തിനായുള്ള സമയമാണ്. അതിനായ് ശ്രമിക്കാം. തൻ്റെ കൂടെ മൽസരത്തിലുണ്ടായിരുന്ന സ്ഥാനാർത്ഥി റോബർട്ട് ജെൻറിക്ക് ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം അതിന് ശ്രമിക്കുമെന്നും കരുതുന്നതായും കെമി പറഞ്ഞു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.