ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ (പ്രിന്‍സിപ്പല്‍ നല്‍കിയ വിവരങ്ങള്‍)

ആലപ്പുഴ കളർകോട് കാറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച്‌ അപകടം. 5 പേര്‍ മരിച്ചു. 2 പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്‌ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജിലെ ഏഴ് വിദ്യാർത്ഥികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്ത് എടുത്തത്.

ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ (പ്രിന്‍സിപ്പല്‍ നല്‍കിയ വിവരങ്ങള്‍)

ശ്രീദീപ്, പാലക്കാട്
മുഹി അബ്ദുള്‍ ജബ്ബാര്‍, കണ്ണൂര്‍,
ദേവനന്ദന്‍, മലപ്പുറം
അയിഷ് ഷാജി, കുട്ടനാട്
ഇബ്രാഹീം, ലക്ഷദ്വീപ്

ആലപ്പുഴയില്‍ വാഹനാപകടത്തില്‍ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞ സംഭവം ഹൃദയഭേദകമാണ്. ആദരാഞ്ജലികള്‍. മുറിവേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും.ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.