കുരീപ്പുഴ: ജനങ്ങളുടെ പ്രതിഷേധത്തിന് പുല്ലു വില, നിയമങ്ങൾ ആർക്കുവേണ്ടി.ജനങ്ങൾക്ക് ദുരിതം സമ്മാനിക്കുന്ന പദ്ധതിക്ക് ലൈസൻസ് നൽകുക വഴി ജനങ്ങളുടെ നീതി നിഷേധിക്കുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി ജനങ്ങൾ സമരത്തിലാണ് ഇന്നും പാറപ്പൊടി കൊണ്ടിറക്കുന്നത് തടയാൻ ശ്രമിക്കുകയും അഞ്ചാലുംമൂട് പോലീസ് എത്തി തടയരുത് എന്നാവശ്യപ്പെട്ടു.കുരീപ്പുഴ കീക്കോലിൽ മുക്കിന് സമീപം ജനവാസമേഖലയിൽ കരിങ്കൽ ഉത്പന്ന വിപണന യൂണിറ്റിന് അനധികൃത ലൈസൻസ് നൽകിയ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽഒക്ടോബർ 4 ന് പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും
&
അംഗൻവാടി റേഷൻകട ബസ്റ്റോപ്പ് ,കോളനി, ഹെൽത്ത് സെൻറർ തുടങ്ങിയ സ്ഥാപനങ്ങൾക്ക് സമീപം പാറപ്പൊടി അടക്കം വിപണനം നടത്തുന്ന ഇത്തരം ഒരു സ്ഥാപനം അനുവദിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പരിസരവാസികൾ മാറാരോഗങ്ങൾക്ക് അടിമയായി തീരും എന്നതിന്റെ അടിസ്ഥാനത്തിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കക്ഷി രാഷ്ട്രീയത്തിനു പരിയായി പ്രദേശവാസികൾ സംഘടിക്കുകയും മലിനീകരണ നിയന്ത്രണ ബോർഡിനും കൊല്ലം കോർപ്പറേഷനും ജില്ലാ കളക്ടർ അടക്കം നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തു.തുടർന്നും കോർപ്പറേഷൻ ലൈസൻസ് നടപടികളായി മുന്നോട്ട് പോകുന്നത് മനസ്സിലാക്കി ഇതിനെതിരായി കേരള ഹൈക്കോടതിയിൽ710 710 ബാർ ബാർ 24കേസ് എന്ന കേസ് ഡിവിഷൻ മുമ്പാകെ പരിഗണനയിൽ ഇരിക്കുകയാണ് ഇതിനിടയിലാണ് വളരെ തിരക്കിട്ട് കോർപ്പറേഷൻ ഉദ്യോഗസ്ഥർ സ്ഥാപനത്തിന് തിരക്കിട്ട് ലൈസൻസ് നൽകിയിട്ടുള്ളത്. ഉദ്വോഗസ്ഥരെ സ്വാധീനിച്ച് ഉത്തരവ് നേടിയെടുക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.ഈ സമരം വിജയിക്കുo വരെ തുടരും.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.