“പിച്ചക്കാരൻ 2 “എന്ന് ചിത്രത്തിനു ശേഷം വിജയ് ആന്റണി നായകനാകുന്ന ആക്ഷൻ ചിത്രം
“മഴൈ പിടിക്കാത്തമനിതൻ ” ഇന്നു ലോകമാകെ പ്രദർശനത്തിനെത്തുന്നു.
ശരത്കുമാർ, സത്യരാജ്, കന്നഡ സൂപ്പർ സ്റ്റാർ ഡോളീധനാജ്ഞയൻ, മുരളിശർമ്മ,തലൈവാസൽ വിജയ് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.
വിജയ് മിൽട്ടൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മേഘ ആകാശ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഇൻഫിലിറ്റി ഫിലിംസ് കമൽബോറ,ഡി ലളിത, ബി പ്രദീപ്, പങ്കജ്ബോറ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിജയ് മിൽട്ടൺ നിർവ്വഹിക്കുന്നു.
ജാഗ്വർ സ്റ്റുഡിയോസിനു വേണ്ടി ബി വിനോദ് ജയിൻ സൻഹ സ്റ്റുഡിയോസിനു വേണ്ടി ഷാനു പരപ്പങ്ങാടി എന്നിവർ ചേർന്ന് “മഴൈ പിടിക്കാത്തമനിതൻ ” കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു.പി ആർ ഒ-എ എസ് ദിനേശ്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.