ആര്യയെ മേയർ സ്ഥാനത്തു നിന്ന് മാറ്റാത്തത് അഴിമതി തുടരാൻ
തിരുവനന്തപുരം: പതിറ്റാണ്ടുകളായി കോര്‍പ്പറേഷന്‍ കേന്ദ്രീകരിച്ചുകൊണ്ട് വളരെ വലിയയകച്ചവടമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. അഴിമതിക്ക് കൂട്ട് നില്‍ക്കുന്ന ഒരു വ്യക്തിയെ പ്രതിഷ്ഠിച്ചാല്‍ മാത്രമേ ഈ കച്ചവടം സുഗമമായി മുന്നോട്ടു പോവുകയുള്ളൂ എന്ന തിരിച്ചറിവ് വന്നത് കൊണ്ടാണ് മേയറെ നല്ല നടപ്പിന് വിട്ടിരിക്കുന്നത് എന്നും രാജേഷ് തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചു. 2019ല്‍ വോട്ട് നിലയില്‍ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി 2024ല്‍ എല്‍ഡിഎഫിനെ മൂന്നാം സ്ഥാനത്താക്കി എന്‍ഡിഎ രണ്ടാം സ്ഥാനത്തെത്തി. തിരുവനന്തപുരത്ത് എല്‍ഡിഎഫിനെക്കാള്‍ എന്‍ഡിഎയ്ക്ക് വോട്ട് വര്‍ദ്ധിച്ചത് ഭാവിയില്‍ കേരള രാഷ്ട്രട്രീയം ഏത് വഴിക്കാണ് പോകുന്നത് എന്നതിന്റെ സൂചനയാണ്. സിപിഎം നേതൃത്വം കൊടുക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട്് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ മാഫിയ സംസ്‌കാരം തഴച്ചു വളര്‍ന്നിരിക്കുന്നു. സിപിഎമ്മിന്റെ ഉന്നത നേതാവ് മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളിലും വീടിനുള്ളിലും കളങ്കിതരായ വ്യവസായികള്‍ കയറിയിറങ്ങുന്ന സാഹചര്യമുണ്ടായിരിക്കുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘങ്ങളാണ് സിപിഎമ്മിന്റെ വക്താക്കളായി മാറിയിരിക്കുന്നതെങ്കില്‍ തിരുവനന്തപുരം ജില്ലയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് അഴിമതി നടത്തുന്ന മാഫിയകളുടെ കൈകളിലാണ് സിപിഎം നേതൃത്വം എന്നും രാജേഷ് ആരോപിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ആരംഭിച്ച നാളുകളില്‍ തന്നെ മുഖ്യ പ്രതിപക്ഷമായ ബിജെപി പറഞ്ഞിരുന്നു ഭരണം ഏല്‍പ്പിച്ചിരിക്കുന്നത് അപക്വമായ, അഴിമതിക്ക് കൂട്ട് നില്‍ക്കുന്ന ആളിന്റെ കൈകളിലാണ് എന്ന്. അപക്വമായ ഭരണം മൂലം ഒരു ജനത മുഴുവനും ദുരിതത്തിലേക്ക് കൂപ്പ് കുത്തുകയാണ് അതിനാല്‍ സിപിഎം മാറി ചിന്തിക്കാന്‍ തയ്യാറാകണമെന്നും രാജേഷ് ആവശ്യപ്പെട്ടു. പീന്നീട് നഗരസഭാ ഭരണത്തില്‍ അഴിമതികള്‍ തുടര്‍ച്ചയായപ്പോള്‍ നിരന്തര സമരത്തിലൂടെ മേയര്‍ രാജിവയ്ക്കണമെന്നും പക്വതയുള്ള ഒരാളെ മേയറാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നതാണ്. ലോകസഭാ തിരഞ്ഞെടുപ്പില്‍ പരാജയം സംഭവിച്ചപ്പോഴാണ് കോര്‍പ്പറേഷന്‍ ഭരണത്തിന് നേതൃത്വം കൊടുക്കുന്ന മേയറും കോര്‍പ്പറേഷനുമാണ് ജില്ലയിലെ വോട്ട് ചോര്‍ച്ചയ്ക്ക് അടിസ്ഥാന കാരണമെന്ന് സിപിഎം കമ്മറ്റികള്‍ കണ്ടെത്തിയിട്ട്‌പോലും മേയറെ മാറ്റാന്‍ സിപിഎം തയ്യാറാകുന്നില്ല. കുറച്ചെങ്കിലും ആദര്‍ശബോധമുള്ള സിപിഎം നേതാക്കളും പ്രവര്‍ത്തകരും ആ പാര്‍ട്ടിയില്‍ ഇനിയും അവശേഷിക്കുന്നുണ്ട്. അത്‌കൊണ്ടാണ് ഭരണത്തിനെതിരെ പാര്‍ട്ടി കമ്മറ്റികളുല്‍ വിമര്‍ശമനങ്ങള്‍ ഉണ്ടാകുന്നത്. അങ്ങനെ പ്രതികരിക്കുന്ന മുഴുവന്‍ സഖാക്കള്‍ക്കും സമ്പൂര്‍ണ്ണ പിന്തുണയും സംരക്ഷണവും അര്‍പ്പിക്കുകയാണ്. ആദര്‍ശശുദ്ധിയുള്ള സിപിഎം പ്രവര്‍ത്തകരെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നതായും വി.വി.രാജേഷ് പറഞ്ഞു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.