ശാസ്താം കോട്ട. കേരളത്തിലെ ഏക ശുദ്ധ ജല തടാക തീരത്ത് അക്കേഷ്യനശീകരണം എന്ന പേരിൽ മണ്ണൊലിപ്പിന് കാരണമാകുന്ന തരത്തിലെ പ്രവർത്തനങ്ങൾ അനുവദിക്കരുതെന്ന് തടാകസംരക്ഷണ സമിതി സംസ്ഥാന തണ്ണീർ തട അതോറിറ്റിയോടും ജില്ലാ കലക്ടറോടും ആവശ്യപ്പെട്ടു.. തടാകത്തിൻ്റെ ചുറ്റുമുള്ള കുന്നുകളിലും ചരിവു നിലങ്ങളിലും ലക്ഷക്കണക്കിന്ന് അക്കേഷ്യ തൈകൾ ഉണ്ട്. ഇവ പിഴുത് എടുക്കുമ്പോൾ വേരുപടലം പൊട്ടി മണ്ണിളകി മാറും . മഴക്കാലമാകയാൽ ഇത് ഒലിച്ച് തടാകത്തിലെത്തും. 1997 ലെ സെസിൻ്റെ പഠനത്തിലും 2013 ലെ സി ഡബ്ലിയുആർ ഡി എം പഠനത്തിലും ഇത് വ്യക്തമായി പറയുന്നുണ്ട്.
മണ്ണിളകി തടാകത്തിലേക്കു പോകില്ലെന്ന് ഉറപ്പുള്ളിടത്ത് മാത്രമായി ശാസ്ത്രീയമായി ചെയ്യേണ്ട കാര്യമാണ് അക്കേഷ്യ തൈയ് നീക്കംചെയ്യൽ. ചരിവുനിലത്ത് പിടിച്ചു നിൽക്കുന്ന സസ്യജാലം വൻതോതിൽ നീക്കിയാൽ വലിയ പ്രശ്നമാകും ഉണ്ടാകുക.
തടാകത്തിനു ചുറ്റും നിന്ന അക്കേഷ്യ നീക്കാൻ താൽപര്യ പൂർവ്വം നിന്നവർ വൻമരങ്ങൾ നീക്കി പ്പോയപ്പോഴും ശാസ്ത്രീയമായ ഒരു തുടർ നശീകരണം ഉണ്ടായില്ല. ഇപ്പോഴും തീരത്ത് വിത്തുവിതരണം നടത്തുന്ന ആയിരത്തിലേറെ വൻ അക്കേഷ്യ മരങ്ങളുണ്ട്. വ്യക്തമായ പഠനത്തിലൂടെ തടാകതീരത്തെ സംരക്ഷണ പദ്ധതികൾ നടപ്പിലാക്കുന്നതിന് പകരം വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്നമട്ടിലാണ് കാര്യങ്ങൾ’. തടാകം ചെളി കോരി വൃത്തിയാക്കണമെന്നു വരെ ഇക്കൂട്ടർ ആധികാരിക മായി പറയുകയാണ്
ദുരൂഹമായ പല പദ്ധതികളും അതിൻ്റെ പേരിലെ ധനവിനിയോഗവും സംശയകരമാണ്.
തീരത്തെ ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്ന് സമിതി അധികൃതർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. തീരത്തെ നികത്തൽ മണ്ണിടിക്കൽ നിർമ്മാണങ്ങൾ എന്നിവ തടയണമെന്നും ആവശ്യപ്പെട്ടു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.