28 May 2026
ഓപ്പറേഷൻ സിന്ദൂർ, ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചേക്കും

ന്യൂഡെല്‍ഹി.ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുന്നത് കേന്ദ്ര ത്തിന്റെ പരിഗണനയിൽ.ജൂൺ 16 ന് പ്രത്യേക സമ്മേളനം ചേരാൻ സാധ്യത.ജൂൺ 6 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീർ സന്ദർശിക്കും.ഓപ്പറേഷൻ സിന്ദൂറിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനം ആണിത്.ഓപ്പറേഷൻ സിന്ദൂറിനു ശേഷം, 2,000-ത്തിലധികം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഇന്ത്യ മടക്കി അയച്ചതായി റിപ്പോർട്ട്.

ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ശക്തമാകുന്ന പശ്ചാത്തലത്തിലാണ്, കേന്ദ്രസർക്കാർ ഇക്കാര്യം പരിഗണിക്കുന്നത്.മുൻപ് ചേർന്ന പ്രത്യേക സമ്മേളന ങ്ങളുടെ വിശദംശങ്ങൾ സർക്കാർ തേടി.വിദേശ പര്യടനത്തിലുള്ള സർവകക്ഷി സംഘങ്ങൾ മടങ്ങിയെത്തിയ ശേഷം സമ്മേളനം ചേരാനാണ് ആലോചന.

ജൂൺ 16 ന് പ്രത്യേക സമ്മേളനം ചേരാൻ സാധ്യതയെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.അതേസമയം ജൂൺ 6 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീർ സന്ദർശിക്കും.ഓപ്പറേഷൻ സിന്ദൂറിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനം ആണിത്.

വൈഷ്ണോ ദേവി ക്ഷേത്രത്തിന്റെ ബേസ് ക്യാമ്പായ കത്രയിൽ നിന്ന് കശ്മീരിലെ ബാരമുള്ള യിലേക്കുള്ള വന്ദേ ഭാരത്‌ ട്രെയിൻ സർവീസ് പ്രധാന മന്ത്രി ഉത്ഘാടനം ചെയ്യും.ഏപ്രിൽ 19 ന് നിശ്ചയിച്ചിരുന്ന പ്രധാന മന്ത്രിയുടെ സന്ദർശനം മോശം കാലാവസ്ഥയെതുടർന്ന് മാറ്റി വക്കുകയായിരുന്നു.

ഓപ്പറേഷൻ സിന്ദൂറിനു ശേഷം, 2,000-ത്തിലേറെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഇന്ത്യ മടക്കി അയച്ചതായി റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *