കൊല്ലം :പ്രശസ്ത കാഥികൻ ആർ.പി.പുത്തൂരിൻെറ സ്മരണയ്ക്കായി ആർ.പി. പുത്തൂർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാര സമർപ്പണവും കഥാപ്രസംഗ ശതാബ്ദി ആഘോഷവും കൊല്ലം എസ്. എൻ. കോളേജ് മലയാള ദിനാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാനായ പ്രേം കുമാർ.
കൊല്ലം ശ്രീനാരായണ കോളേജ് സെമിനാർ ഹാളിൽ ആർ.പി. പുത്തൂർ ഫൗണ്ടേഷനും എസ്.എൻ. കോളേജ് മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ.എസ്.വി. മനോജ് അദ്ധ്യക്ഷനായിരുന്നു. ആർ.പി. പുത്തൂർ ഫൗണ്ടേഷൻ ചെയർമാൻ കെ.പി.ഏ.സി. ലീലാ കൃഷ്ണൻ ആമുഖ പ്രഭാഷണവും ഡോ.പ്രമോദ് പയ്യന്നൂർ മുഖ്യപ്രഭാഷണവും അയിലം ഉണ്ണികൃഷ്ണൻ സ്മൃതിപ്രഭാഷണവും നടത്തി.
2024 ലെ ആർ.പി.പുത്തൂർ ഫൗണ്ടേഷൻ പുരസ്കാരങ്ങൾ എഴുത്തുകാരൻ പ്രൊഫ. പി.എൻ ഉണ്ണികൃഷണൻ പോറ്റിക്കും (സാഹിത്യം) പ്രശസ്ത കാഥിക വെളിനല്ലൂർ വസന്തകുമാരിക്കും യുവപ്രതിഭാപുരസ്കാരം കുമാരി അനഘ (കഥാപ്രസംഗം)യ്ക്കും പ്രേം കുമാർ വിതരണം ചെയ്തു.
ചടങ്ങിൽ ഗസൽഗായിക ഡോ. ദേവി മേനോൻ, ഡോ. എസ്.വി.മനോജ്, ജോർജ്എഫ് സേവ്യർ വലിയവീട്, മുളവന കിഷോർ, പെരുമൺ സഞ്ജീവ്‌കുമാർ, ലാൽജോൺസ്, അഞ്ചാലുംമൂട് രാജീവൻപിള്ള, ജെ. ആർ. എഫ്. നേടിയ ശ്രീമതി ലക്ഷ്മി സി. പിള്ള, കുമാരി അഫ് സാന ഖദീജ, പി.എച്ച്. ഡി പ്രവേശനയോഗത്യ നേടിയ കുമാരി സ്വാതി വി എന്നിവരെ ആദരിച്ചു.
മലയാളവിഭാഗം പ്രസിദ്ധീകരിച്ച കഥാലോകം (നാലാംപതിപ്പ്), നവസങ്കേതികതയും ഭാഷയും, മലയാളകവിത എന്നീ പുസ്തകങ്ങൾ ഡോ. പ്രമോദ് പയ്യന്നൂരിന് നൽകി പ്രേംകുമാർ പ്രകാശനം ചെയ്തു.
അഡ്വ. കെ. പി. സജിനാഥ്, ഡോ ദേവി മേനോൻ, അഡ്വ.വി.വി ജോസ് കല്ലട , കൃഷ്ണകുമാർ പ്രണവം എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ. മുഞ്ഞിനാട് പത്മകുമാർ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി.
അനഘയുടെ കഥാപ്രസംഗത്തോടെ ആരംഭിച്ച പരിപാടികളിൽ മുൻ യൂണിവേഴ്സിറ്റി പ്രതിഭ ജോസഫ് വിൽസൺ മിമിക്രി അവതരിപ്പിച്ചു.
മലയാളം വകുപ്പ് മേധാവി ഡോ. നിത്യ പി. വിശ്വം സ്വാഗതം ആശംസിച്ചു. ഡോ. വിദ്യ ഡി.ആർ. നന്ദി പറഞ്ഞു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.